മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ നിരീക്ഷിക്കാന്‍ വനപാലക സംഘത്തോടൊപ്പം ഡോക്ടര്‍മാരുടെ സംഘവും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ നിരീക്ഷിക്കാന്‍ വനപാലക സംഘത്തോടൊപ്പം ഡോക്ടര്‍മാരുടെ സംഘവും അതിരപ്പിള്ളി വനം റേഞ്ചിലെ വനമേഖലയിലെത്തി. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍മാരായ ഡോ. ബിനോയ് സി. ബാബു, ഡോ. ഒ.വി. മിഥുന്‍, പാലക്കാട് വെറ്ററിനറി ഓഫീസര്‍ ഡോ. ഡേവിഡ് എന്നിവരാണ് വാടാമുറി വനമേഖലയിലെത്തിയിട്ടുള്ളത്. കൊമ്പനെ നിരീക്ഷിച്ച് ആവശ്യമായ പരിചരണം നല്കാനാണ് വിദഗ്ധ സംഘം എത്തിയിരിക്കുന്നത്. നിലവില്‍ മുറിവില്‍ മണ്ണ് വാരിയിട്ടശേഷം പുഴയില്‍ മുങ്ങി കരയ്‌ക്കെത്തുന്ന രീതിയിലാണ് ഇപ്പോള്‍ കാട്ടുകൊമ്പന്‍. ഇത് ആനയ്ക്ക് ആശ്വാസം നൽകുന്നുണ്ടെന്നാണ് വിദഗ്ധ സംഘത്തിന്റെ നിഗമനം.

ആനയുടെ മുറിവില്‍ പഴുപ്പുണ്ടെന്ന വാര്‍ത്ത സ്ഥിരീകരിക്കാനായിട്ടില്ല. വാടാമുറിയിലും പറയന്‍പാറയിലും സമീപത്തെ തുരുത്തിലുമാണ് ആന മാറി മാറി നില്‍ക്കുന്നത്. ചൊവ്വാഴ്ച തീറ്റയെടുക്കല്‍ അധികം നടന്നിട്ടില്ല. ആന ക്ഷീണിതനുമല്ല. മനുഷ്യ സാമീപ്യം ഉള്ളതിനാലായിക്കാം ആന തീറ്റെയെടുക്കാത്തതെന്നും സംശയമുണ്ട്. രാത്രിയിലും നിരീക്ഷണം തുടരാന്‍ സാധിക്കുംവിധമാണ് കാര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. വിദഗ്ധ വെറ്ററിനറി ഡോക്ടറായ അരുണ്‍ സക്കറിയ ബുധനാഴ്ച സ്ഥലത്തെത്തും. അദ്ദേഹത്തിന്റെ നിര്‍ദേശം കൂടി അറിഞ്ഞ ശേഷമായിരിക്കും തുടര്‍നടപടികള്‍. അതുവരെ നിരീക്ഷണം തുടരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ തിരിമറി : 49 ലക്ഷം രൂപയും...

0
റാന്നി : റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...