ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപകമാവുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വിലയിരുത്താൻ വിദഗ്ധ സംഘം ജില്ലയിൽ പര്യടനം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപകമാവുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള വിദ്ഗ്ധ സംഘം ജില്ലയിൽ പര്യടനം തുടങ്ങി. ഡോക്ടര്‍ രാജേഷ് കടമണി, ഡോക്ടര്‍ രുചി ജയിൻ എന്നിവരുൾപ്പെടെയുള്ള 7 അംഗ സംഘമാണ് ജില്ലയിലെത്തിയിട്ടുള്ളത്. രാവിലെ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തി. ഉച്ചക്ക് ശേഷം പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പാടശേഖരത്തിലും പരിസരപ്രദേശങ്ങളിലും സംഘം സന്ദർശനം നടത്തും.

കഴിഞ്ഞ ബുധനാഴ്ചയാണ് ജില്ലയിൽ പക്ഷിപ്പനിക്ക് കാരണമായ H5 N1 സ്ഥിരീകരിച്ചത്. താറാവുകൾ ഉൾപ്പെടെ രോഗബാധ സ്ഥിരീകരിച്ച വളർത്ത് പക്ഷികളെ കൊല്ലുന്ന നടപടികൾ കഴിഞ്ഞ ദിവസം മുതൽ ഹരിപ്പാട് കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്. പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച വഴുതാനം പാടശേഖരത്തിന് ഒരു കിലോമീറ്റർ പരിധിയിലുള്ള വീടുകളിലെ വളർത്ത് പക്ഷികളെ കൊന്നിരുന്നു. പ്രദേശത്തെ ചിലർ പക്ഷികളെ ഒളിപ്പിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ മേഖലകളിൽ കൂടുതൽ പരിശോധന നടത്തും. പ്രദേശത്ത് അണുനശീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ആരോഗ്യ മെഡിക്കൽ ക്യാമ്പ് നടന്നു

0
അയിരൂർ: അയിരൂർ ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ആയുർവേദ ആശുപത്രിയുടെയും നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെ...

“ലഹരിക്കെതിരെ പോരാടാം – നാടിനെ രക്ഷിക്കാം” തൂഫാൻ വാരിയേഴ്സിനായുള്ള ഓറിയന്റേഷൻ ക്ലാസ് പത്തനംതിട്ട...

0
പത്തനംതിട്ട : കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ ഓപ്പറേഷൻ...

സ്റ്റാലിന് തിരിച്ചടി ; തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിട്ട് മുസ്‍ലിം ലീഗ്

0
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിട്ട് മുസ്‍ലിം ലീഗ്. ടിവികെ സർക്കാരിന്‍റെ...

കോന്നി ഗ്രാമപഞ്ചായത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കം

0
കോന്നി: കോന്നി ഗ്രാമപഞ്ചായത്തിലെ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനിന്റെ ഉദ്ഘാടനം...