നെടുമങ്ങാട് ആന പാപ്പാൻമാരെ വീട് കയറി അക്രമിച്ച് പത്തംഗ സംഘം

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാടിന് സമീപം ചുള്ളിമാനൂരിൽ ആന പാപ്പാൻമാരെ വീട് കയറി അക്രമിച്ച് പത്തംഗ സംഘം. ആനയെ കെട്ടുന്ന സ്ഥലത്ത് അക്രമി സംഘം രാത്രി മദ്യപിക്കാൻ എത്തിയിരുന്നു. പാപ്പാൻമാർ ഇത് ചോദ്യം ചെയ്തു. ഇതിനെ തുടർന്നായിരുന്നു പത്തംഗ സംഘത്തിന്‍റെ മര്‍ദ്ദനം. സംഭവത്തില്‍ വലിയമല പോലീസ് കേസെടുത്തു. ഇന്നലെ രാത്രി ഒന്പത് മണിയോടെയായിരുന്നു അക്രമം നടന്നത്. ആനാപ്പാപ്പാന്മാര്‍ താമസിക്കുന്ന വീട്ടിൽ ആദ്യം എത്തിയത് രണ്ട് ബൈക്കുകളിലായി ആറുപേര്‍ ആയിരുന്നു. ആനയെ കെട്ടുന്ന സ്ഥലത്ത് മദ്യപിക്കാനായി സംഘം എത്തിയത് പാപ്പാന്മാര്‍ തടയുകയായിരുന്നു. ഇതിൽ പ്രകോപിതരായ സംഘം പാപ്പാന്‍മാരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി മടങ്ങി. രണ്ട് മണിക്കൂറിന് ശേഷം കൂടുതൽ പേരുമായി മടങ്ങിയെത്തിയ ശേഷമായിരുന്നു അതിക്രമവും മര്‍ദ്ദനവും.

മൊയ്തീൻ, കുഞ്ഞുമോൻ, യൂസുഫ് എന്നിവര്‍ക്കു നേരെയായിരുന്നു ആക്രമണം. വീടിന്‍റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞുമോന് ആക്രമണത്തിൽ പരിക്കേറ്റു. വീടിന്‍റെ വാതിൽ തല്ലിപ്പൊളിക്കാൻ ശ്രമിച്ച അക്രമി സംഘം ജനാല ചില്ല് ചുടുകല്ല് കൊണ്ട് എറിഞ്ഞ് തകര്‍ത്തു. അക്രമി സംഘത്തിന്‍റെ ഒരു ബൈക്ക് ആനപാപ്പാന്മാര്‍ തടഞ്ഞുവച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് ഒരു മൊബൈൽ ഫോണും കിട്ടി. സമീപവാസികളായ യുവാക്കളാണ് ആക്രമി സംഘത്തിലുണ്ടായിരുന്നത് പോലീസ് അറിയിക്കുന്നത്. അതിനിടെ കേസ് 50,000 രൂപാ നൽകി കേസ് ഒത്തുതീര്‍ക്കാനും ശ്രമമുണ്ടായിയെന്നാണ് പാപ്പാന്മാര്‍ വിശദമാക്കുന്നത്. ചുള്ളിമാനൂര്‍ സ്വദേശി രാഹുലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വീടും ആനയും.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...