പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; 51കാരന് 20 വർഷം തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ: പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 20 വർഷം തടവുശിക്ഷ. നിലമ്പൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 70,000 രൂപ പിഴയും വിധിച്ചു. വഴിക്കടവ് കാരക്കോട് ആനപ്പാറ ചോലക്കതൊടി അബ്ദുള്ള എന്ന അബ്ദുമാൻ (51) നെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷിച്ചത്. 2015-2016 കാലയളവിൽ 10 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പ്രതി കൂട്ടികൊണ്ടു പോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പ്രതി ഒടുക്കുന്ന പിഴത്തുക അതിജീവിതക്ക് നൽകാനും വിധിച്ചു.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും. വഴിക്കടവ് പോലീസ് രജിസ്റ്റർ ചെയ്യത കേസിൽ നിലമ്പൂർ പോലീസ് ഇൻസ്പെക്ടർമാരായിരുന്ന കെ.എം. ദേവസ്യ, പി.കെ. സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സാം കെ ഫ്രാൻസിസ് ഹാജരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതി ദയനീയം ; ഹൈക്കോടതി

0
കൊച്ചി: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതിഗതികൾ അതിദയനീയമാണെന്നും അവിടെ ഏറ്റവും...

ഫണ്ട് തട്ടിപ്പ് അനാവശ്യ വിവാദമെന്ന് ബിജെപി ഭാരവാഹി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഫണ്ട് തട്ടിപ്പ് അനാവശ്യ വിവാദമെന്ന് ബിജെപി ഭാരവാഹി യോഗത്തിൽ സംസ്ഥാന...

വൃദ്ധസദനങ്ങളുടെ പേര് മാറ്റാൻ നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
കോഴിക്കോട്: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ്...

യുഡിഎഫ് യോഗം ചേരാനിരിക്കെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തെ ചൊല്ലി മുന്നണിയിൽ തർക്കം

0
തിരുവനന്തപുരം: യുഡിഎഫ് യോഗം ചേരാനിരിക്കെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തെ ചൊല്ലി...