ആര്‍എസ്എസ് ലക്ഷണമൊത്ത ഭീകരസംഘടന ; എം സ്വരാജ്

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: ലക്ഷണമൊത്ത ഭീകര സംഘടനയാണ് ആർഎസ്എസ് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. ജനകീയ പ്രതിരോധജാഥയ്‌ക്ക് ചാരുംമൂട്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സ്വരാജ്. വർഗീയതയുടെ പേരിൽ നൂറുകണക്കിന് ആളുകളെയാണ് സംഘപരിവാർ കൊന്നുതള്ളുന്നത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റുക എന്നതാകും ലക്ഷ്യം. കമ്യൂണിസ്റ്റും ക്രിസ്ത്യാനിയും മുസ്ലീമും അവരുടെ ആഭ്യന്തരശത്രുക്കളാണ്. മതനിരപേക്ഷവാദിയോ സാധാരണക്കാരനോ ആയ ഹിന്ദുവിനും രക്ഷയില്ല. എല്ലാ നൻമകളുടെയും അന്തകരാണ് ആർഎസ്എസ്.

സംഘപരിവാർ അജൻഡകൾ കേരളത്തിൽ നടപ്പാക്കാൻ സർക്കാരും ഇടതുപക്ഷവും അനുവദിക്കാത്തതിനാലാണ് ശത്രുതാമനോഭാവത്തോടെ കേന്ദ്രം കേരളത്തെ കാണുന്നത്. കേരളത്തെ ഇന്ത്യൻ ഭൂപടത്തിൽനിന്ന് മായ്ച്ചുകളയാനാണ് ശ്രമം.മതനിരപേക്ഷതയില്ലാതെ അരനാഴിക നേരം പോലും നിലനിൽക്കാനാകാത്ത ഇന്ത്യയിലെ ജനം അറപ്പോടെയാണ് ആർഎസ്എസിനെ കാണുന്നത്. ലോകത്തിന് വിസ്‌മയമായ കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രം. ഈ നാടിനെ ശത്രുരാജ്യമായി അവർ കാണുന്നു. ജനകീയ വിദ്യാഭ്യാസത്തിൽ അമേരിക്കയ്ക്കും മുന്നിലായ നാടാണിത് –- സ്വരാജ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...