പെട്രോൾ പമ്പിൽ മോഷണം – പിടിക്കപ്പെടാതിരിക്കാൻ ഹാർഡ് ഡിസ്‌കെന്ന് കരുതി മോഡവുമായി കടന്ന് കള്ളൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാളയത്തെ പെട്രോൾ പമ്പിൽ ഇന്ന് പുലർച്ചെ മോഷണം. പമ്പിലെ ഓഫീസിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയാണ് കവർന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പമ്പിന്റെ വാതിൽ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്‌ടാവ് അകത്തുകടന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. അകത്തെത്തിയ കള്ളൻ അലമാരയും സമാനമായ രീതിയിൽ കുത്തിത്തുറന്നാണ് പണം കൈക്കലാക്കിയത്. സംഭവസ്ഥലത്തെത്തിയ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കളവിന് ശേഷം ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോകാമെന്ന് കരുതിയ മോഷ്ടാവ് സിസിടിവി ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും മുഖം മറച്ചിരുന്നില്ല. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് ആണെന്ന് കരുതി ഇയാള്‍ കൊണ്ടുപോയത് മോഡമായിരുന്നു. പമ്പിന് പുറത്തെ ശുചിമുറിയുടെ മുകളിലേക്ക് ഇത് വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഒരു ഓട്ടോറിക്ഷ പിടിച്ച് പോവുകയായിരുന്നു. രണ്ട് ദിവസത്തെ കളക്ഷനായിരുന്നു പമ്പിൽ സൂക്ഷിച്ചിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...