ജി സുധാകരന് അട്ടിമറി വിജയമുണ്ടാകുമെന്ന് കോൺഗ്രസ് വിലയിരുത്തൽ

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : അമ്പലപ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരന് അട്ടിമറി വിജയമുണ്ടാകുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. ഏഴായിരത്തിനും 10,000 നും ഇടയിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ബൂത്ത് തല കണക്കുകൾ ക്രോഡീകരിച്ച് കെപിസിസിക്ക് കൈമാറി. സിപിഐഎമ്മിലേയും സിപിഐയിലേയും ഒരു വിഭാഗം ജി സുധാകരന് വോട്ട് ചെയ്തെന്ന നിഗമനത്തിൽ പ്രാദേശിക യുഡിഎഫ് നേതൃത്വം. ബിജെപിയും എസ്ഡിപിഐയും സുധാകരന് അനുകൂലമായി വോട്ട് ചെയ്തു. കോൺഗ്രസ് കേഡർ വോട്ടുകൾ ഭദ്രമെന്നും യുഡിഎഫ് മണ്ഡലം കമ്മറ്റിയുടെ വിലയിരുത്തൽ.

ജി സുധാകരന് 6,318 വോട്ടിന്റെ ഭൂരിപക്ഷമെന്നായിരുന്നു എൽഡിഎഫ് വിലയിരുത്തൽ. അഭിമാന പ്രശ്‌നമായി പാർട്ടി കാണുന്ന അമ്പലപ്പുഴയിൽ കടുത്ത മൽസര‌‌മെന്ന വിലയിരുത്തലിൽ സിപിഐഎം. അമ്പലപ്പുഴ നഷ്ടമാകാനുള്ള സാധ്യതയും അവലോകന യോ​​ഗത്തിൽ ചർച്ച ചെയ്തു. ജി.സുധാകരൻ സ്‌ഥാനാർഥിയല്ലായിരുന്നെങ്കിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിക്കുമായിരുന്ന വോട്ടുകൾ നഷ്‌ടമായി. ബിജെപി വോട്ടുകൾ സുധാകരന് ലഭിച്ചെന്നും സിപിഐഎം വിലയിരുത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം

0
കാരക്കാസ്: വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ...