കള്ളന് മാനസാന്തരം ; മോഷണം പോയ 10 പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെകിട്ടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മോഷണം പോയ 10 പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെകിട്ടി. വീട്ടുമുറ്റത്തെ കിണറ്റിന് സമീപം പേപ്പര്‍ ബോക്‌സ് ഇരിക്കുന്നതുകണ്ട് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മോഷണംപോയ സ്വര്‍ണവും പണവും അതിനുള്ളിലായി കണ്ടെത്തിയത്. തുടര്‍ന്ന് ആലത്തൂര്‍ പോലീസിന് വിവരം അറിയിക്കുകയായിരുന്നു. കള്ളന് മാനസാന്തരം വന്ന് മോഷണമുതല്‍ തിരികെയിട്ടെന്നാണ് കരുതുന്നത്. മാര്‍ച്ച് 31നായിരുന്നു തരൂര്‍ പഴമ്പാലക്കോട് ചേരിക്കല്‍ പാനത്ത് വീട്ടില്‍ പി കെ ജോയിയുടെ വീട്ടില്‍ മോഷണം നടന്നത്. പളളിയില്‍പോയ ഭാര്യ ജിജിയെ കൂട്ടികൊണ്ടുവരാന്‍ ജോയി വീട് പൂട്ടിപ്പോയപ്പോഴായിരുന്നു സംഭവം.

വീട്ടുകാരുടെ പോക്കുവരവുകള്‍ കൃത്യമായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. തിരികെകിട്ടിയ വസ്തുക്കളടങ്ങിയ ബോക്‌സ് വീട്ടുകാര്‍ തുറന്നുപരിശോധിച്ചതിനാല്‍ വിരലടയാള വിദഗ്ധര്‍ എത്തി പരിശോധിച്ചെങ്കിലും പ്രത്യേക സൂചനയൊന്നും ലഭിച്ചില്ല. സ്വര്‍ണവും പണവും പോലീസ് കസ്റ്റഡിയിലെടുത്തു. തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാക്കും. കേസ് അവസാനിപ്പിക്കുന്ന പ്രകാരമാകും ഉടമസ്ഥര്‍ക്ക് സ്വര്‍ണം തിരികെ ലഭിക്കുക

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...