നിതിൻ രാജിന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജിലെ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും. മുഖ്യമന്ത്രിയെ നേരിട്ടു കാണാനുള്ള അവസരം ഒരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിധിന്റെ കുടുംബത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് എത്തുന്നത് അനുസരിച്ച് കുടുംബത്തിന് അദ്ദേഹത്തെ നേരിട്ട് കാണാന്‍ കഴിയുമെന്നാണ് വിവരം. ഇന്ന് മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തുകയാണെങ്കില്‍ കുടുംബം അദ്ദേഹത്തെ നേരിട്ട് കാണാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

പോലീസ് അന്വേഷണത്തില്‍ നീതി കിട്ടുമെന്ന വിശ്വാസമില്ലാത്തതിനാല്‍ കോടതിയെ സമീപിക്കുമെന്നാണ് കുടുംബം പറയുന്നത്. അതേസമയം അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. സഹപാഠികളുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. നിതിൻ രാജിന്റെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എന്നാല്‍ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം അവകാശപ്പെടുന്നത്. അവസാനമായി നിധിനെ ഫോണില്‍ ബന്ധപ്പെടുമ്പോഴും അത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി പറഞ്ഞിരുന്നില്ലെന്നും ഗുരുതരമായ ജാതി അധിക്ഷേപത്തിന് മകന്‍ ഇരയായെന്നും കുടുംബം പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...