മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചു ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതിയെ കാട്ടാക്കട പോലീസ് പിടികൂടി. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി അജയകുമാർ ആണ് പിടിയിലായത്. 100 കോടി രൂപ അക്കൗണ്ടിൽ ഇടണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയും മരുമകനും പണി വാങ്ങും എന്നായിരുന്നു സന്ദേശം. രണ്ടാഴ്ച മുമ്പാണ് ഭീഷണി സന്ദേശം വന്നത്. സന്ദേശമയക്കാൻ ഉപയോഗിച്ച ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് അജയകുമാർ.

പോലീസ് ഹൈടെക് സെല്ലിൽ നിന്നും കാട്ടാക്കട പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയിൽ കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കാട്ടാക്കട ഡിവൈഎസ് പി എൻ ഷിബുവിന്റെ നേതൃത്വത്തിൽ കാട്ടാക്കട ഇൻസ്പെക്ടർ ഷിബുകുമാർ, എസ് ഐ ശ്രീനാഥ് , എ എസ് ഐ സന്തോഷ് കുമാർ എന്നിവരുടെ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിലെ കവർച്ച : നാല് ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ

0
വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ...

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം ; അടിച്ചിപ്പുഴ ട്രൈബൽ ഉന്നതിയിലെ അശ്വതിയെ വീട്ടിലെത്തി...

0
റാന്നി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ...

താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം

0
കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി...