ചിറ്റാർ: ചാലക്കയം വെള്ളാച്ചിമല ആദിവാസി ഊരിൽ ഉറങ്ങിക്കിടന്ന മൂന്നുവയസ്സുകാരനെ വന്യജീവി ആക്രമിച്ചു. പ്ലാപ്പള്ളി സ്വദേശിയായ ഭാസ്കരന്റെയും ഭാര്യ മഞ്ജുവിന്റെയും മകൻ സുധീഷിനെയാണ് ആക്രമിച്ചത്. തലക്കാണ് പരിക്ക്. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. മകന്റെ കരച്ചിൽ കേട്ട് ഉണർന്നപ്പോൾ ഒരു വലിയ ജീവി തലയിൽ കടിച്ചുവലിക്കുന്നതാണ് കണ്ടതെന്ന് പിതാവ് ഭാസ്കരൻ പറഞ്ഞു. ബഹളം വെച്ചപ്പോൾ വന്യജീവി കടന്നുകളയുകയായിരുന്നു. കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ഞത്തോട് ആദിവാസി കോളനിയിലെ താമസക്കാരായ ഇവർ വനവിഭവങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് ചാലക്കയത്ത് പോയത്. കുട്ടിയെ കടിച്ചത് കാട്ടുപൂച്ചയാകാമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























