പത്തനംതിട്ട: സ്റ്റേഡിയം ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് തടി ലോറി മറിഞ്ഞു. ഇന്നു രാത്രി 7.15 ഓടെയാണ് സംഭവം. നിറയെ തടിയുമായി സ്റ്റേഡിയം ഭാഗത്തു നിന്നും സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് വരികയായിരുന്നു തടി ലോറി. സ്റ്റേഡിയം ഭാഗത്തെ ട്രാഫിക് സിഗ്നൽ കഴിഞ്ഞപ്പോൾ കെട്ടിയിരുന്ന കയർ പൊട്ടി ലോറി ഒരു വശത്തേക്ക് ചരിയുകയും കാറിൻ്റെ മുൻവശത്തെ ബോണറ്റിലേക്ക് വീഴുകയുമായിരുന്നു. കാറിൻ്റെ മുൻ വശം പൂർണ്ണമായും തകർന്നു. കാറിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ലോറിയിൽ അമിത ലോഡായിരുന്നുവെന്നു പറയുന്നു. റോഡിൽ കൂടി ചരിഞ്ഞാണ് ലോറി വന്നതെന്ന് നാട്ടുകാർ സൂചിപ്പിച്ചു. വലിയ അപകടത്തിൽ നിന്നും കഷ്ടിച്ചാണ് യാത്രക്കാർ രക്ഷപ്പെട്ടത്.
സ്റ്റേഡിയം ജംഗ്ഷനിൽ നിർത്തിയിട്ട കാറിന് മുകളിലേക്ക് തടി ലോറി മറിഞ്ഞു
RECENT NEWS
Advertisment