സ്റ്റേഡിയം ജംഗ്ഷനിൽ നിർത്തിയിട്ട കാറിന് മുകളിലേക്ക് തടി ലോറി മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സ്റ്റേഡിയം ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് തടി ലോറി മറിഞ്ഞു. ഇന്നു രാത്രി 7.15 ഓടെയാണ് സംഭവം. നിറയെ തടിയുമായി സ്റ്റേഡിയം ഭാഗത്തു നിന്നും സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് വരികയായിരുന്നു തടി ലോറി. സ്റ്റേഡിയം ഭാഗത്തെ ട്രാഫിക് സിഗ്നൽ കഴിഞ്ഞപ്പോൾ കെട്ടിയിരുന്ന കയർ പൊട്ടി ലോറി ഒരു വശത്തേക്ക് ചരിയുകയും കാറിൻ്റെ മുൻവശത്തെ ബോണറ്റിലേക്ക് വീഴുകയുമായിരുന്നു. കാറിൻ്റെ മുൻ വശം പൂർണ്ണമായും തകർന്നു. കാറിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ലോറിയിൽ അമിത ലോഡായിരുന്നുവെന്നു പറയുന്നു. റോഡിൽ കൂടി ചരിഞ്ഞാണ് ലോറി വന്നതെന്ന് നാട്ടുകാർ സൂചിപ്പിച്ചു. വലിയ അപകടത്തിൽ നിന്നും കഷ്ടിച്ചാണ് യാത്രക്കാർ രക്ഷപ്പെട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...