തിരൂരിൽ കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരൂർ: നിറമരുതൂർ കാളാട് സുഹൃത്തുകളുമായി കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കാളാട് പാലപറമ്പിൽ ഷരീഫ് എന്ന സലാമിന്റെ മകൻ മുഹമ്മദ് ഹഷ്‌മിൽ (12), വെള്ളിയോട്ട് വളപ്പിൽ സിദീഖിന്റെ മകൻ അജ്‌ലാൻ (11) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ച പകൽ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

കുളിക്കുന്നതിനിടെ കനാലിൽ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ ബഹളം വെച്ച് അറിയിച്ചതിനെത്തുടർന്ന്‌ ഓടിയെത്തിയ നാട്ടുകാരാണ്‌ ഇരുവരെയും കരക്കെത്തിച്ചത്‌. തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മങ്ങാട് ഗവ.ഹൈസ്ക്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് ഹഷ്‌‌മിൽ. മാതാവ്: ആമിന. സഹോദരങ്ങൾ: അജ്‌മൽ ( ഗൾഫ്) , അൻഫാസ്. കാളാട് ഷറഫിയ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ആറാംക്ലാസ് വിദ്യാർഥിയാണ് അജ്‌ലാൻ സിദീഖ്. മാതാവ്: സാബിറ, സഹോദരൻ: സിയാൻ സിദീഖ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...