അനധികൃതമായി പച്ചമണ്ണ് കടത്തിയ ടിപ്പറും ജെസിബിയും പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി: തണ്ണിത്തോട്ടില്‍ അനധികൃതമായി പച്ചമണ്ണ് കടത്തിയ സംഭവത്തില്‍ ടിപ്പര്‍ ലോറിയും ജെസിബിയും പോലീസ് പിടിച്ചെടുത്ത് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് റിപ്പോര്‍ട്ട് കൈമാറി. തണ്ണിത്തോട് അശോക വിലാസം അജേഷിന്റെ ഉടമസ്ഥതയില്‍ ഉള്ള മണ്ണുമാന്തിയും തണ്ണിത്തോട് സ്വദേശി നെടുംപുറത്ത് വീട്ടില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ ലോറിയുമാണ് പോലീസ് പിടികൂടിയത്. തണ്ണിത്തോട് മായപ്പടിയില്‍ നിന്നും കൂത്താടിമണ്‍ ഭാഗത്തേക്ക് പാസ്സ് ഇല്ലാതെ പച്ചമണ്ണ് കടത്തുന്നതിനിടെ ആണ് സംഭവം. പിടിച്ചെടുത്ത വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കും. പച്ചമണ്ണ് കടത്തുന്നത് പോലീസ് നിരീക്ഷിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി മണ്ണ് കടത്തിയവര്‍ ആളുകളെ നിയോഗിച്ചിരുന്നതായി പറയപ്പെടുന്നു. തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി പച്ച മണ്ണ് കടത്തുന്ന സംഭവങ്ങളും അനധികൃതമായി പാറ പൊട്ടിച്ച് മാറ്റുന്ന സംഭവങ്ങളും വ്യാപകമായിരുന്നു.

പഞ്ചായത്തിലെ പല ഭാഗങ്ങളില്‍ നിന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മണ്ണും പാറയും കടത്തുന്നത്. പലപ്പോഴും ബന്ധപ്പെട്ട അധികൃതര്‍ ഇതിനെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിന്നും എടുത്തുമാറ്റുന്ന പച്ചമണ്ണും പാറയും ഇവര്‍ വലിയ തുകകയ്ക്ക് വിറ്റഴിക്കുകയും ഇതുവഴി വലിയ ലാഭമുണ്ടാക്കുകയും ചെയ്തിരുന്നു. തണ്ണിത്തോട്ടില്‍ റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ മറവിലും വലിയ തോതില്‍ ഖനനം നടന്നിരുന്നു. മഴ ശക്തമായ സമയങ്ങളില്‍ നടക്കുന്ന ഇത്തരം ഖനനങ്ങള്‍ ജനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പൊട്ടിച്ച് മാറ്റുന്ന പറയും പച്ചമണ്ണും രാത്രികാലങ്ങളില്‍ കടത്തിക്കൊണ്ട് പോയി ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ കൂട്ടിയിട്ടതിന് ശേഷം വില്പന നടത്തുന്നതാണ് ഇവരുടെ രീതി. തണ്ണിത്തോട് പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പാറ പൊട്ടിച്ച് മാറ്റുന്നതും പച്ച മണ്ണ് കടത്തുന്നതും എന്നാണ് പൊതുജനങ്ങള്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...