നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ ലോറി നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ഇടിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇറക്കം ഇറങ്ങുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ ലോറി നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ഇടിച്ച് അപകടം. അത്തിക്കയം ജംങ്ഷനില്‍ ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവം. റാന്നി റൂട്ടിലൂടെ എത്തിയ ടിപ്പര്‍ ലോറിയുടെ ഡീസല്‍ടാങ്ക് ചോര്‍ന്ന് ഇരുചക്രവാഹനങ്ങളില്‍ എത്തിയവര്‍ക്കും അപകടം ഉണ്ടായിട്ടുണ്ട്. മൂന്നോളം വാഹനങ്ങളാണ് ഡീസല്‍ മിശ്രിതത്തില്‍ തെന്നി വീണത്. നിസാര പരിക്കേറ്റ ഇവര്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

അത്തിക്കയം ഫെഡറല്‍ ബാങ്ക് ശാഖയുടെ മുന്നിലാണ് ലോറി ഇടിച്ച് അപകടം ഉണ്ടായത്. മിനി വാനില്‍ ഇടിച്ച ലോറി റോഡില്‍ വിലങ്ങനെയാണ് നിന്നത്. മിനി വാനിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ലോറി കക്കടുമണ്‍ ജംങ്ഷന് സമീപം ഒരു വീടിന്റെ മതിലും തകര്‍ത്തിരുന്നു. നിര്‍ത്താതെ പാഞ്ഞ വാഹനമാണ് അത്തിക്കയത്ത് അപകടം സൃഷ്ടിച്ചത്. പെരുനാട് പോലീസ് എത്തി ഗതാഗത തടസം നീക്കി. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ച ഡ്രൈവറുടെ പേരില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...