സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം ഓഗസ്റ്റ് 8, വെള്ളി
ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം ഓഗസ്റ്റ് 8 ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജി പൊന്നമ്മ 2024-25 വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എ ജി ദീപു വരവ് ചെലവ് കണക്കും അവതരിപ്പിക്കും. 2025-2026 ബജറ്റ് അവതരണവും ഓഡിറ്റര്‍ നിയമനവും നടക്കും.

ശാസ്ത്ര പ്രശ്നോത്തരി ഓഗസ്റ്റ് എട്ട്, വെള്ളി
സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ ജില്ലാതല ശാസ്ത്ര പ്രശ്നോത്തരി ഓഗസ്റ്റ് എട്ട് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളാണ് പങ്കെടുക്കുന്നത്. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000, 5000 രൂപ, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനാകും. കുട്ടികളിലെ ശാസ്ത്ര ചരിത്ര ബോധവും യുക്തിചിന്തയും വര്‍ധിപ്പിക്കുന്നതിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനുമാണ് പ്രശ്നോത്തരി.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മരണപ്പെട്ടവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള പട്ടിക പഞ്ചായത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചു. പരാതിയുണ്ടെങ്കില്‍ ഓഗസ്റ്റ് 11 ന് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2350237.

റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി) (എസ്‌സി/ എസ്റ്റി വിഭാഗത്തിന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നം. 074/2020) തസ്തികയുടെ റാങ്ക് പട്ടിക മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0438 2222665.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോഴഞ്ചേരി സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ സര്‍വീസ് പ്രൊവൈഡിംഗ് സെന്ററിലേക്ക് ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നതിന് ഓഗസ്റ്റ് 19 രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത – നിയമ ബിരുദം. സ്ത്രീപക്ഷ കാഴ്ചപാടുളളവരും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസ് നടത്തി മൂന്നുവര്‍ഷത്തെ പരിചയമുളളവരുമായ വനിതാ അഭിഭാഷകര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 9947297363.

കാന്റീന്‍ ക്വട്ടേഷന്‍
റാന്നി പി.എം റോഡില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തിലെ കാന്റീന്‍ ഓഗസ്റ്റ് 25 മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് പാട്ടവ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്താന്‍ കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്‌തോ മുന്‍പരിചയമുളളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് ഡിവിഷന്‍ ഓഫീസ്, പത്തനംതിട്ട എന്ന വിലാസത്തില്‍ ഓഗസ്റ്റ് 13 പകല്‍ മൂന്നിന് മുമ്പ് ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍ : 0468 2325270.

കാന്റീന്‍ ക്വട്ടേഷന്‍
ചെങ്ങന്നൂര്‍ കോഴഞ്ചേരി റോഡില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് ആറന്മുള വിശ്രമകേന്ദ്രത്തിലെ കാന്റീന്‍ ഓഗസ്റ്റ് 25 മുതല്‍ ഒരു വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്താന്‍ കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്‌തോ മുന്‍പരിചയമുളളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് ഡിവിഷന്‍ ഓഫീസ് പത്തനംതിട്ട എന്ന വിലാസത്തില്‍ ഓഗസ്റ്റ് 13 പകല്‍ മൂന്നിന് മുമ്പ് ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍ : 0468 2325270.

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലുളള ആറ് പ്രീമെട്രിക് ഹോസ്റ്റലുകളിലെ (അടൂര്‍, പത്തനംതിട്ട, മല്ലപ്പളളി, റാന്നി, പന്തളം, തിരുവല്ല) വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലയ്ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. 2025 ഓഗസ്റ്റ് മുതല്‍ 2026 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ 12,000 രൂപ പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ ബിരുദവും ബി.എഡും ഉളളവരെ പരിഗണിക്കും. പ്രവൃത്തി സമയം വൈകിട്ട് നാല് മുതല്‍ രാവിലെ എട്ടുവരെ. ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റിയില്‍ ഉളളവര്‍ക്കും പട്ടികജാതി വിഭാഗക്കാര്‍ക്കും മുന്‍ഗണന. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായo എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഓഗസ്റ്റ് 12 നകം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍ : 0468-2322112.

മെഡിക്കല്‍ ഓഫീസര്‍ നിയമനം
റാന്നി താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡീ- അഡിക്ഷന്‍ സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 21 രാവിലെ 11 ന് നടക്കും. യോഗ്യത – എംബിബിഎസ് / ടിസിഎംസി രജിസ്ട്രേഷന്‍ (സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി – 18- 45. ബയോഡേറ്റയോടൊപ്പം തിരിച്ചറിയില്‍ രേഖ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അന്നേദിവസം രാവിലെ 10.30 ന് മുമ്പായി റാന്നി താലൂക്ക് ആശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 9188522990.

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മരണപ്പെട്ടവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള പട്ടിക കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ പ്രസിദ്ധീകരിച്ചു. ആക്ഷേപമുണ്ടെങ്കില്‍ ഓഗസ്റ്റ് 13ന് വൈകിട്ട് അഞ്ചിന് മുമ്പായി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...