‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്. വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവം മെനഞ്ഞ കള്ളക്കഥയാണിതെന്നും നിയമ പോരാട്ടം തുടരുമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ റിയാസ് വ്യക്തമാക്കി. ‘ഇഡി ചോർത്തി കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ, അത് എന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങൾ വീണ ഇഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇ ഡി ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട് .ഇത് പച്ചക്കള്ളമാണ്”- റിയാസ് പറഞ്ഞു.

പി.എ മുഹമ്മദ് റിയാസും കൈക്കൂലി വാങ്ങിയെന്ന ഇഡിയുടെ റിപ്പോര്‍ട്ടാണ് പുതിയതായി പുറത്തുവന്നത്. 2024-25 കാലത്ത് 20.5 കോടി കൈപറ്റിയത് കൈക്കൂലിയാകമെന്നാണ് ഡിജിപിക്ക് നൽകിയ കത്തിൽ ഇഡി പറയുന്നത്. റിയാസിന് ലഭിച്ച പണം സിഎംആർഎലില്‍ നിന്നല്ല, മറ്റു ഇടപാടുകളിലൂടെ ലഭിച്ച പണമാണെന്നും ഇഡി പറയുന്നു. ഈ പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് ഇഡി റിപ്പോർട്ടിലില്ല. പണം കമ്പനി സ്ഥാപിക്കാനായി ദുബൈയിലേക്ക് കടത്തിയെന്ന് മൊഴി ലഭിച്ചു. ഹവാല ഇടപാട് നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും ഇഡി റിപ്പോർട്ടിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...