പത്തനംതിട്ട ജില്ലയില്‍ ആകെ 31 സ്ഥാനാര്‍ഥികള്‍ ; 45 സെറ്റ് പത്രികകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ ആകെ സമര്‍പ്പിച്ചത് 60 സെറ്റ്
നാമനിര്‍ദേശ പത്രിക. അവസാന ദിനമായ ഇന്ന് (മാര്‍ച്ച് 23) 45 സെറ്റ്
പത്രിക കൂടി സമര്‍പ്പിക്കപ്പെട്ടു. തിരുവല്ലയില്‍ 15, റാന്നി 11, ആറന്മുള, കോന്നി നിയോജകമണ്ഡലത്തില്‍ 12 വീതവും അടൂരില്‍ 10 നാമനിര്‍ദേശ പത്രികയുമാണ് ആകെ സമര്‍പ്പിച്ചത്. ജില്ലയില്‍ 31 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി.

തിരുവല്ല നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ.വര്‍ഗീസ് മാമ്മന്‍ രണ്ട് സെറ്റും ബിജെപി സ്ഥാനാര്‍ഥി അനൂപ് ആന്റണി രണ്ട് സെറ്റും ബിഎസ്പി സ്ഥാനാര്‍ഥി രമേശ് രണ്ട് സെറ്റും സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ കെ സുരേന്ദ്രന്‍, സീന്‍ തോമസ്, അജു അലക്‌സ്, തോമസ് മാമന്‍ എന്നിവര്‍ ഓരോ സെറ്റ് പത്രിക വീതവും വരണാധികാരിക്ക് നല്‍കി.

ആറന്മുള നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ മൂന്ന് സെറ്റ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി മൂന്ന് സെറ്റ്, സിപിഐ (എം) സ്ഥാനാര്‍ഥി വീണാ ജോര്‍ജ് ഒരു സെറ്റ്, സിപിഐ (എം) സ്ഥാനാര്‍ഥി ശങ്കരന്‍ ഒരു സെറ്റ്, ബിഎസ്പി സ്ഥാനാര്‍ഥി വി ആര്‍ പ്രഭാകരന്‍ ഒരു സെറ്റ്, സ്വതന്ത്ര സ്ഥാനാര്‍ഥി എസ് രാമചന്ദ്രന്‍ ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് മുന്നില്‍ സമര്‍പ്പിച്ചു.

കോന്നി നിയോജക മണ്ഡലത്തില്‍ സിപിഐ (എം) സ്ഥാനാര്‍ഥി അഡ്വ.കെ.യു ജനീഷ് കുമാര്‍ ഒരു സെറ്റ് പത്രിക വരണാധികാരിക്കും രണ്ട് സെറ്റ് പത്രിക ഉപവരണാധികാരിക്കും സമര്‍പ്പിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതീഷ് കൊച്ചുപറമ്പില്‍ രണ്ട് സെറ്റും സ്വതന്ത്ര സ്ഥാനാര്‍ഥി വര്‍ഗീസ് ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് നല്‍കി. കോന്നി നിയോജകമണ്ഡലത്തില്‍ സിപിഐ (എം) സ്ഥാനാര്‍ഥി ആര്‍ ബി രാജീവ് കുമാര്‍ ഒരു സെറ്റ്, ബിഡിജെഎസ് സ്ഥാനാര്‍ഥികളായ റ്റി പി സുന്ദരേശന്‍, പി ജഗത്പ്രിയ എന്നിവര്‍ ഓരോ സെറ്റ് പത്രികയും ഉപവരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു.

അടൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ.സി വി ശാന്തകുമാര്‍ മൂന്ന് സെറ്റും ബിജെപി സ്ഥാനാര്‍ഥി അഡ്വ.കെ പ്രതാപന്‍ മൂന്ന് സെറ്റും ബിഎസ്പി സ്ഥാനാര്‍ഥി സി എഫ് ശിവകുമാര്‍ ഒരു സെറ്റും സിപിഐ സ്ഥാനാര്‍ഥി അച്ചുതന്‍ ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് മുമ്പാകെ നല്‍കി.

റാന്നി നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പഴകുളം മധു നാല് സെറ്റ്, ട്വന്റി-20 സ്ഥാനാര്‍ഥി തോമസ് കെ സാമുവേല്‍ രണ്ട് സെറ്റ്, കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി വിപിന്‍ ഒരു സെറ്റ്, ബിജെപി സ്ഥാനാര്‍ഥി ശ്രീഹരി ഒരു സെറ്റ് പത്രികയും ഉപവരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...