കുമ്പഴയില്‍ കരടിയുടെ ആക്രമണത്തില്‍ വ്യാപാരിക്ക് പരിക്കേറ്റു ; സംഭവം ഇന്ന് രാവിലെ 7 മണിക്ക് കട തുറക്കുമ്പോള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴയില്‍ കരടിയുടെ ആക്രമണത്തില്‍ വ്യാപാരിക്ക് പരിക്കേറ്റു. പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ്‌ 18 ലെ പനന്തോപ്പിലാണ് സംഭവം നടന്നത്. പനംതോപ്പ് പുത്തന്‍വീട്ടില്‍ ഗോപാലന്‍ (72)നെയാണ് കരടി ആക്രമിച്ചത്. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. വീടിനടുത്ത് പലചരക്ക് കട നടത്തുകയാണ് ഗോപാലന്‍. പതിവുപോലെ രാവിലെ രാവിലെ കട തുറന്നപ്പോഴാണ് കരടി ആക്രമിച്ചത്. ഈ സമയം മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. കാലില്‍ പരിക്കേറ്റ ഇദ്ദേഹത്തെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴത്തിലുള്ള മുറിവ്  ആയതിനാല്‍ വിദഗ്ദ ചികിത്സക്ക് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. നഗരത്തില്‍ പോലും ജനങ്ങള്‍ക്ക്‌ സുരക്ഷിതമായി ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും വന്യമൃഗങ്ങളുടെ ശല്യം അത്ര രൂക്ഷമാണെന്നും വാര്‍ഡ്‌ മെമ്പര്‍ സുജ അജി പറഞ്ഞു. ആക്രമണം നടത്തിയ കരടിയെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. എവിടെയെങ്കിലും ഒളിച്ചിരിക്കുവാനുള്ള സാധ്യതയുമുണ്ട്. വനപാലകര്‍ കരടിയെ കണ്ടെത്തുന്നതുവരെ ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് വാര്‍ഡ്‌ മെമ്പര്‍ സുജ അജി അഭ്യര്‍ഥിച്ചു. വാര്‍ത്തകള്‍ സൌജന്യമായി  ലഭിക്കുവാന്‍ വാട്ട്‌ സാപ്പ് ഗ്രൂപ്പില്‍ ചേരുക https://chat.whatsapp.com/HOGdLdruo4HDPlU3hSwHGY

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഏക ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വാര്‍ത്തകള്‍ വായിക്കുന്നതിന് www.pathanamthittamedia.com കയറുക. കൂടാതെ എല്ലാ വാര്‍ത്തകളുടെയും ലിങ്കുകള്‍ അപ്പപ്പോള്‍ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ലഭിക്കും. ഫെയ്സ് ബുക്ക് ലൈവുകളും യു ട്യൂബ് വീഡിയോകളും ഈ ഗ്രൂപ്പില്‍ ലഭിക്കും. ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാം. https://chat.whatsapp.com/F4LVvZmdRin00ly3mDMD1k

നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം. വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ഈ പോസ്റ്റ്‌ മറ്റുള്ള ഗ്രൂപ്പുകളിലേക്ക് കൂടി ഷെയര്‍ ചെയ്‌താല്‍ കൂടുതല്‍ പേര്‍ക്ക് ഉപകാരമാകും.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക്...

ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവം ; റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി...

0
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റോഡിൻ്റെ...

വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ റഹീം എം പി

0
തിരുവനന്തപുരം: വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ...

സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു

0
കോഴിക്കോട്: ഇസ്ലാമിക് ബാങ്കിംഗ് രീതിയില്‍ സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ...