ട്രാന്‍സ്‌ജെന്‍ഡര്‍ നൃത്തവിദ്യാലയത്തിനു തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാപഞ്ചായത്തിന്റെ സംരംഭമായ കുടുംബശ്രീ ജില്ലാ മിഷന്റെ ‘മുദ്രാപീഠം’ നൃത്തവിദ്യാലയത്തിന് തുടക്കം. അടൂര്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലെ സംരംഭകരാണ് നടത്തുന്നത്. അടൂര്‍ ന്യൂ ഇന്ദ്രപ്രസ്ഥയില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ട്രാന്‍സ്‌ജെന്‍ഡമാരെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ കുടുംബശ്രീക്ക് നാളിതുവരെ കഴിഞ്ഞിട്ടുണ്ട്. അവരെ ചേര്‍ത്ത് പിടിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വിവിധ ട്രാന്‍സ്‌ജെന്‍ഡര്‍ പദ്ധതികള്‍, തൊഴില്‍ സാധ്യത, ജീവനോപാധി, കിടപ്പാടം എന്നിവ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായി. വിവിധ വകുപ്പുകളുടെ ഏകോപനയോഗം, ട്രാന്‍സ്ജെന്‍ഡര്‍ പുനഃസംഘടന, അംഗങ്ങളുടെ ടോക്ക് ഷോ, കലാവിരുന്ന് എന്നിവയും നടന്നു. ജില്ലാ പഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ എസ് ആദില, അടൂര്‍ നഗരസഭചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...

ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ സൈന്യം

0
തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം...

ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് ; വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു

0
റാഞ്ചി: ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് കേസില്‍ സിഐഡി ഏഴുപേരെ അറസ്റ്റ് ചെയ്തു....

സോഷ്യല്‍ മീഡിയയില്‍ നിന്നും വാര്‍ത്താ കാര്‍ഡുകള്‍ നീക്കുന്ന മെറ്റയുടെ നടപടിയില്‍ മുഖ്യമന്ത്രി വി ഡി...

0
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ നിന്നും വാര്‍ത്താ കാര്‍ഡുകള്‍ നീക്കുന്ന മെറ്റയുടെ നടപടിയില്‍...