നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. ചോലനായ്ക്കർ വിഭാഗത്തിലെ കരുളായി ഉൾവനത്തിലെ സുസ്മിതയാണ് (20) മരിച്ചത്. മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. എന്നാൽ വാഹനങ്ങളുടെ ലഭ്യത കുറവായതിനാൽ ആശുപത്രിയിൽ പോകാൻ ഇവർക്ക് സാധിച്ചിരുന്നില്ല. പിന്നീട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ഇടപെട്ടാണ് ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത്. കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ കുപ്പമലയിൽ പാറ അളയിലാണ് കുടുംബം താമസിക്കുന്നത്.

ഈ ഭാഗത്തേക്ക് വാഹനം എത്തിപ്പെടാനുള്ള സൗകര്യം കുറവായതിനാൽ കുട്ടയിൽ ചുമന്നാണ് യുവതിയെ ബന്ധുക്കൾ ജീപ്പ് വന്നിരുന്ന സ്ഥലത്തേക്ക് എത്തിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജില്ലാ ആശുപത്രിയിൽ സുസ്മിതയെ പ്രവേശിപ്പിച്ചത്. ഇന്നലെ രക്തസമ്മർദ്ദവും ശരീരത്തിൽ ഓക്സിജൻ്റ അളവും കുറഞ്ഞതോടെയാണ് ആരോഗ്യനില മോശമായത്. തുടർന്ന് തീവ്ര പരിചരണവിഭാഗത്തിലേക്ക് ഇവരെ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തത്തമംഗലം ലൈഫ് ഫ്ലാറ്റ് അഴിമതിയില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്‍

0
പാലക്കാട്: തത്തമംഗലം ലൈഫ് ഫ്ലാറ്റ് അഴിമതിയില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് ചിറ്റൂര്‍...

വിശാഖപട്ടണത്തേക്കുള്ള രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

0
ഹൈദരാബാദ് : മോശം കാലാവസ്ഥയെ തുടർന്ന് വിശാഖപട്ടണത്തേക്ക് പോകേണ്ട രണ്ട് വിമാനങ്ങൾ...

യു.എ.ഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില

0
അബൂദബി: യു.എ.ഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില....

മത്സരപരീക്ഷകളിൽ യോഗ നിർബന്ധമാക്കി ഹരിയാന സർക്കാർ

0
ചണ്ഡീഗഢ്: ഹരിയാനയിൽ സർക്കാർ ജോലിക്കായുള്ള മത്സരപരീക്ഷകളിൽ യോ​ഗയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിർബന്ധമാക്കാൻ...