ഇടുക്കി : ആദിവാസി യുവാവിനെ മര്‍ദ്ദിച്ച കേസില്‍ അടിമാലി സ്വദേശി ജസ്റ്റിന്‍ പിടിയില്‍. എസ് സി എസ് ടി കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെ പോലീസ് ഇന്നലെ കേസെടുത്തിരുന്നു. ആദിവാസി യുവാവിനെ മര്‍ദ്ദിച്ച മറ്റൊരു പ്രതി സഞ്ജു ഒളിവിലാണ്. മര്‍ദ്ദനമേറ്റ കഞ്ഞിക്കുഴി സ്വദേശി വിനീതിനെ ഇന്നലെ രാത്രി പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു.
അടിമാലി സ്വദേശി ജസ്റ്റിനും കണ്ടാല്‍ അറിയാവുന്ന താടി വെച്ച മറ്റൊരാളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് മൊഴി. ഇതിനു പിന്നാലെയാണ് എസ് സി എസ് ടി പീഡന നിരോധന നിയമപ്രകാരം അടിമാലി പോലീസ് കേസെടുത്തത്. പ്രതികളില്‍ ഒരാളായ ജസ്റ്റിനെ ഇന്ന് രാവിലെ ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് പിടികൂടുകയായിരുന്നു.
ഉത്സവം അലങ്കോലപ്പെടുത്തി എന്ന കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ഇന്നലെ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. മൊഴിയിലുള്ള കണ്ടാലറിയാവുന്ന രണ്ടാമത്തെയാള്‍ അടിമാലി സ്വദേശി സഞ്ജുവാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിലുള്ള ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇടുക്കി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
എസ്‌സിഎസ്ടി കമ്മീഷന്‍ ഇടപെട്ടതോടെയാണ് പോലീസ് നടപടിയിലേക്ക് കടന്നത്. സ്വമേധയാ കേസെടുക്കാമെന്നിരിക്കെ പോലീസ് ഒരു നടപടിയും സ്വീകരിക്കാതിരുന്നത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. മര്‍ദ്ദനത്തെ കുറിച്ച് അറിയില്ലെന്ന ആദ്യ ഘട്ടത്തിലെ പോലീസ് വാദം തള്ളിക്കൊണ്ട് സംഘട്ടന സമയത്ത് പോലീസ് സാന്നിധ്യം വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.