എടിഎം മാറ്റി തട്ടിപ്പ് നടത്തി രണ്ടംഗ സംഘം ; 71കാരന് നഷ്ടമായത് 49,200 രൂപ

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: എടിഎം മാറ്റി തട്ടിപ്പ് നടത്തി രണ്ടംഗ സംഘം. 71കാരന് നഷ്ടമായത് 49,200 രൂപ. മംഗളൂരവിലെ ബെൽത്തങ്ങാടി ന്യായ തർപ്പു വില്ലേജിൽ താമസിക്കുന്ന കെഎം അബൂബക്കർ (71) ആണ് തട്ടിപ്പിന് ഇരയായത്. അബൂബക്കര്‍ പരാതിയിൽ തനിക്ക് ഗെരുകാട്ടെ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും കഴിഞ്ഞ അഞ്ച് വർഷമായി എടിഎം കാർഡ് ഉപയോഗിക്കുന്നുണ്ടെന്നും പറയുന്നു. ഒക്‌ടോബർ രണ്ടിന് ബെൽത്തങ്ങാടി താലൂക്കിലെ ഗെരുകാട്ടെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനിടെ രണ്ട് അപരിചിതർ എടിഎം ബൂത്തിൽ കയറിയിരുന്നു. ഇവര്‍ സഹായിക്കാനെന്നോണം കാര്‍ഡ് കൈകാര്യം ചെയ്തു. അബൂബക്കറിനോട് ഹിന്ദിയിലായിരുന്നു ഇവര്‍ സംസാരിച്ചത്. അബൂബക്കർ സഹായം നിരസിച്ചു. പക്ഷേ ആ രുണ്ടുപേര്‍ ബൂത്തിൽ നിന്ന് പുറത്തുപോകാതെ അദ്ദേഹത്തെ നിരീക്ഷിക്കുന്നത് തുടർന്നുവെന്നും പരാതിയിൽ പറയുന്നു. പിന്നീട് ഒക്ടോബർ നാലിന് അബൂബക്കർ വീണ്ടും പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ എടിഎം കാർഡിൻ്റെ പാസ്‌വേഡ് പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. ബാങ്കിൽ അന്വേഷിച്ചപ്പോൾ അപരിചിതർ ഇയാളുടെ എടിഎം കാർഡ് മാറ്റി അക്കൗണ്ടിൽ നിന്ന് 49,200 രൂപ പിൻവലിച്ചതായും കണ്ടെത്തി. സംഭവത്തിൽ ബെൽത്തങ്ങാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം.ടി.സി ബസുകളുടെ നിറം വിജയ്‌യുടെ പാർട്ടി പതാകയ്ക്ക് സമാനമെന്ന് ആക്ഷേപം; വിമർശനവുമായി സോഷ്യൽ മീഡിയ

0
ചെന്നൈ: നഗരപരിധികളില്‍ സര്‍വ്വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ മിനി...

റാന്നി ഭഗവതിക്കുന്നിൽ ദേവസ്വം ബോർഡിന്റെ തേക്കുമരക്കഷണങ്ങൾ മോഷ്ടിച്ചു ; പോലീസിൽ പരാതി

0
റാന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ...

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...