വോട്ടെണ്ണൽ ഫലമറിയാൻ ഏകീകൃത സംവിധാനം ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്ന് വോട്ടെടുപ്പ് ഫലങ്ങൾ പരിശോധിക്കേണ്ടത് ഇപ്രകാരം…

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ രാജ്യം ആര് ഭരിക്കുമെന്നറിയാൻ ഉറ്റുനോക്കുകയാണ് ജനങ്ങൾ. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ആദ്യ ഫലസൂചനകൾ 8.15ഓടെ പുറത്ത് വന്ന് തുടങ്ങും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ results.eci.gov.inൽ നിന്ന് ജനങ്ങൾക്ക് വോട്ടെണ്ണുന്നതിന്റെ തത്സമയ വിവരങ്ങളും ഫലസൂചനകളും ലഭിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്ന് വോട്ടെടുപ്പ് ഫലങ്ങൾ പരിശോധിക്കേണ്ടത് ഇപ്രകാരമാണ്. https://results.eci.gov.in/ എന്ന വെബ്‌സൈറ്റിൽ കയറുക. അതിന് ശേഷം ” ജനറൽ ഇലക്ഷൻ റിസൽട്ട്” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നമുക്ക് ഏത് സംസ്ഥാനത്തെ ഫലമാണോ പരിശോധിക്കേണ്ടത് അത് തിരഞ്ഞെടുക്കാവുന്നതാണ്.

അതിനുള്ളിൽ നിന്ന് തന്നെ മണ്ഡലങ്ങളെ തിരഞ്ഞെടുക്കാനും ഫലം പരിശോധിക്കാനും കഴിയും. ഓരോ മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികളുടെ പേരും അവർക്ക് ലഭിച്ചിരിക്കുന്ന വോട്ടുകളും ഇതിൽ കാണാനാകുന്നതാണ്. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് എആർഒമാർ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്സൈറ്റിൽ അതത് സമയം ലഭിക്കുക. ആദ്യമായാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഏകീകൃത സംവിധാനം വഴി ലഭ്യമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ ലൈഫ്‌ലൈനിൽ അത്യാധുനിക അൾട്രാസൗണ്ട് സംവിധാനം പ്രവർത്തനം ആരംഭിച്ചു

0
അടൂര്‍ : ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനങ്ങളിലൊന്നായ GE Voluson...

കോന്നിയില്‍ തെരുവുനായകൾക്ക് പേവിഷബാധയ്ക്ക് എതിരെ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി...

ബഷീർ സഞ്ചരിച്ചിരുന്ന വാഹന ഭാഗങ്ങളും ഹെൽമെറ്റും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ. എം.ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ ബഷീർ സഞ്ചരിച്ചിരുന്ന...

സ്വാതന്ത്ര്യദിനാഘോഷം : പത്തനംതിട്ടയില്‍ ഡ്രസ് റിഹേഴ്‌സല്‍ നടന്നു

0
പത്തനംതിട്ട : 80 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സല്‍ പത്തനംതിട്ടയില്‍...