തണ്ണീർത്തടങ്ങളുടെ കുളിർമയിൽ വേറിട്ടൊരു തണ്ണീർത്തട ദിനാഘോഷം

For full experience, Download our mobile application:
Get it on Google Play

പൂതങ്കര : പൂതങ്കര ജി.പി.എം.യു.പി സ്കൂളിൽ ലോകതണ്ണീർത്തട ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രഥമാദ്ധ്യാപിക ആർ.രാജലക്ഷ്മി ദിനാചരണം ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ ഭൂമിത്രസേന ക്ലബ്ബിന്റെ കൺവീനർ ഡോ. ആർ .അഭിലാഷ് ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. ‘തണ്ണീർത്തടങ്ങളും മനുഷ്യ ക്ഷേമവും’. എന്ന ഈ വർഷത്തെ തണ്ണീർത്തട ദിനാചാരണ സന്ദേശത്തെകുറിച്ച് കർഷകനും സ്കൂളിലെ പൂർവ്വഅദ്ധ്യാപകനുമായ ജി. രാജീവ്‌ സംസാരിച്ചു. ഇളമണ്ണൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ റിട്ട. അദ്ധ്യാപകൻ കെ. ഷാജി ചടങ്ങിന് ആശംസകൾ നേർന്നു. വേനലിൽ കിളികൾക്ക് ആശ്വാസം പകരാനായി സ്കൂൾ പരിസരത്ത് മൺപാത്രത്തിൽ ദാഹജലം ഒരുക്കി വെച്ചാണ് കുട്ടികൾ ആഘോഷ പരിപാടികൾ ആരംഭിച്ചത്. അതിനുശേഷം പാദരക്ഷകൾ ഇല്ലാതെ നടന്ന് കുട്ടികൾ മണ്ണിന്റെ ചൂട് സ്വയം ബോധ്യപ്പെട്ടു.
പിന്നീട് സ്കൂളിന് അടുത്തുള്ള അരുവിയിലേക്ക് നടത്തിയ തണ്ണീർത്തട പഠന യാത്ര കുട്ടികളുടെ കാലുകൾക്കും മനസുകൾക്കും കുളിർമ പകർന്നു.

ചിലർ തോർത്ത് ഉപയോഗിച്ച് പൊടിമീനുകളെ പിടിക്കാൻ ശ്രമിച്ചപ്പോൾ മറ്റു ചിലർ തുമ്പികളുടെ കൂടെ ചങ്ങാത്തം കൂടി. പക്ഷികളെയും അരുവിയുടെ സമീപത്തുള്ള വിവിധ സസ്യങ്ങളെയും നിരീക്ഷിക്കാൻ കുറച്ചുപേർ ശ്രമിച്ചു. ശരീരത്തിനും മനസ്സിനും നിറയെ കുളിർമ നൽകുന്ന ഇത്തരം തണ്ണീർത്തടങ്ങളെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് കുട്ടികൾ തിരിച്ചറിയുകയായിരുന്നു ഈ പഠനപ്രവർത്തനത്തിലൂടെ. മഴയും മഞ്ഞും കുളിരും വഴിമാറിപോകുന്ന ഈ കാലഘട്ടത്തിൽ ഭൂമിയുടെ ജൈവവൈവിധ്യത്തിനും വിവിധ ആവാസ വ്യവസ്ഥകളുടെ നിലനിൽപ്പിനും ഇത്തരം തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് വളരെ അത്യാവശ്യമാണ് എന്ന ചിന്തയോടെയാണ് കുട്ടികൾ അവിടെനിന്നും മടങ്ങിയത്. അങ്ങനെ ഈ തണ്ണീർത്തടദിന ആഘോഷം കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിതീർന്നു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ഒരാൾ കസ്റ്റഡിയിൽ

0
പത്തനംതിട്ട: പത്തനംതിട്ട ​ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി....

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ...

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിൽ വന്ദേമാതരം ഒഴിവാക്കി വിജയ് സർക്കാർ

0
ചെന്നൈ: പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ...