സാമ്പത്തിക തട്ടിപ്പ് കേസില്‍ കോൺഗ്രസ് എസ് നേതാവായ യൂസ്ഡ് കാർ ഷോറൂം ഉടമ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ കോൺഗ്രസ് എസ് നേതാവായ യൂസ്ഡ് കാർ ഷോറൂം ഉടമ കൊച്ചിയില്‍ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അമൽ കെ സി എന്നയാളാണ് അറസ്റ്റിലായത്. കാറുകള്‍ വാങ്ങി മറിച്ച് വിറ്റിട്ടും പണം നല്‍കിയില്ലെന്ന് നിരവധി പേരുടെ പരാതിയിലാണ് പോലീസ് നടപടി. നിരവധി പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചത്. സെക്കൻഹാന്‍റ് കാറുകൾ ഉടമകളിൽ നിന്നും വിൽപ്പന നടത്തി തരാമെന്ന ഉറപ്പിൽ വാങ്ങിയ ശേഷം, കാറുകൾ മറിച്ചു വിറ്റ്, കാറുടമകൾക്ക് പണം നൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്നാണ് അമലിനെതിരെയുള്ള പരാതി. പാലാരിവട്ടം ആലിൻചുവടിൽ എ ബി കാര്‍സ് എന്ന യൂസ്ഡ് കാർ ഷോറൂം നടത്തി വരികയായിരുന്നു ഇയാൾ. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ മാത്രം അമലിനെതിരെ ആറു കേസുകൾ നിലവിലുണ്ട്.

ഇയാൾക്കെതിരെ സംസ്ഥാനത്തെ മറ്റു പോലീസ് സ്റ്റേഷനുകളിൽ കേസുകളെന്തെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതടക്കം അന്വേഷണം പോലീസ് ഉര്‍ജ്ജിതമാക്കിയിട്ടുണ്ട്. കാർ വിറ്റുതരാമെന്ന ഉറപ്പിലാണ് ഇയാൾ കൊണ്ടുപോകുക. ഷോറൂമുള്ളതിനാൽ ആളുകൾ വിശ്വസിക്കും. കാർ വിറ്റ ശേഷം പണം ചോദിച്ചാൽ ഇന്നുതരാം നാളെ തരാമെന്ന് പറ‍ഞ്ഞ് മുങ്ങുകയാണ് ഇയാളുടെ രീതിയെന്ന് ഇരകൾ പറയുന്നു. പാവപ്പെ‌ട്ട ആളുകളെ ഇയാൾ വിശ്വാസ വഞ്ചനയിലൂടെ പറ്റിക്കുകയാണെന്നും രണ്ടും മൂന്നും വർഷമായി ആർസി മാറ്റാതെ കബളിപ്പിക്കുകയാണെന്നും പോലീസും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...