തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാനിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല :  തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാനിന് തീപിടിച്ചു. പുലർച്ചെ ഏകദേശം 5.30ഓടെയായിരുന്നു സംഭവം. സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന വാനിന്റെ അടിഭാഗത്തുനിന്നാണ് തീ ഉയർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർമാർ ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവല്ല ഫയർ സ്റ്റേഷനിലേക്കും വിവരം കൈമാറി. ഫയർ ഫോഴ്സ് സംഘം അതിവേഗം സ്ഥലത്തെത്തി ഫയർ എക്സ്റ്റിങ്വിഷർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ആദ്യഘട്ടത്തിൽ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല.

പിന്നീട് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘങ്ങൾ കൂടി സ്ഥലത്തെത്തി നടത്തിയ സമയോചിതമായ ഇടപെടലിലൂടെ തീ പൂർണമായും അണയ്ക്കുകയായിരുന്നു. സമീപത്ത് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതിനാൽ തീ പടർന്നിരുന്നെങ്കിൽ വലിയ അപകടത്തിന് ഇടയാക്കുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഫയർ ഫോഴ്സിന്റെ  വേഗത്തിലുള്ള ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കാൻ സഹായമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...