റാന്നിയില്‍ നടുറോഡില്‍ ബ്രേക്ക് ഡൗണായ വാഹനം ഗതാഗത കുരുക്ക് സൃഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: സംസ്ഥാന പാതയില്‍ നടുറോഡില്‍ ബ്രേക്ക് ഡൗണായ വാഹനം ഗതാഗത കുരുക്ക് സൃഷ്ടിച്ചു. റാന്നി പോലീസ് എത്തി ക്രെയിന്‍ ഉപയോഗിച്ച് വാഹനം റോഡില്‍ നിന്നും വശത്തേക്ക് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കഴിഞ്ഞ രാത്രിയില്‍ പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മന്ദിരം പൊട്ടങ്കല്‍ പടിയിലായിരുന്നു സംഭവം. ഭാരം കയറ്റി എത്തിയ പിക്കപ്പ് വാനിന്റെ ആക്സില്‍ ഒടിഞ്ഞാണ് വാഹനം നിന്നത്. വളവ് ആയതിനാല്‍ റോഡില്‍ ഗതാഗത കുരുക്കും രൂപപ്പെട്ടു. രാവിലെ വിവരം അറിഞ്ഞ് പോലീസ് എത്തി വാഹനം മാറ്റി ഇടുകയായിരുന്നു. പിക്കപ് ഡ്രൈവർ വിവരം പോലീസിൽ അറിയിക്കാതിരുന്നതിനാല്‍ രാവിലെ പത്ത് വരെ ഗതാഗതത്തിന് തടസ്സങ്ങൾ നേരിട്ടു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം; കുവൈത്തിലെ പൗരന്മാർക്ക് വീണ്ടും സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് എംബസി

0
കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പൗരന്മാർക്ക് നൽകിയ സുരക്ഷാ മുന്നറിയിപ്പ്...

ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് കള്ളമല്ലെന്ന് വ്യവസായ...

0
തിരുവനന്തപുരം: ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...

വടശ്ശേരിക്കര കല്ലാറ്റിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
വടശേരിക്കര : വടശ്ശേരിക്കര കല്ലാറ്റിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പാരിപ്പള്ളി...

ജപ്പാനിൽ ‘പ്രേതബാധ’യുള്ള വീടുകളിൽ താമസിക്കാൻ ആളുകളെ തേടുന്നു ; പ്രതിഫലം 52,000 രൂപ

0
ടോക്കിയോ: അമാനുഷിക ശക്തികളെ പേടിയില്ലെന്ന് അവകാശപ്പെടുന്ന ധൈര്യശാലികൾക്ക് വൻ വരുമാനം നേടാൻ...