കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജ ഈ മാസം 21 ന് നടക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന വനവാസി സംസ്‌കാരത്തിന്‍റെ തിരുശേഷിപ്പുകളുടെ സ്മരണ നിലനിര്‍ത്തിക്കൊണ്ട് ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചു വരുന്ന അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) ഈ മാസം 21 ന് നടക്കും. ഇതിന് മുന്നോടിയായി 999 മലകളുടെ പ്രീതിയ്ക്കായി ചാണകം മെഴുകിയ പ്രത്യേക നിലപാട് തറയില്‍ കളരി വിളക്ക് തെളിയിച്ചു. എല്ലാ ദിവസവും രാവിലെയും വൈകിട്ടും നിലപാട് തറയില്‍ പൂജകള്‍ അര്‍പ്പിക്കും. ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ മാത്രം നൂറ്റാണ്ടുകളായി ആചരിക്കുന്ന ആഴിപൂജ, വെള്ളം കുടി നിവേദ്യം, കളരിപൂജ, ചരിത്ര പുരാതനമായ കുംഭപ്പാട്ട്, ഭാരതാംബയുടെ വിരിമാറില്‍ ആദ്യം രൂപം കൊണ്ട കലാരൂപം ഭാരതക്കളി, തലയാട്ടം കളി, കമ്പുകളി എന്നിവ മകരം ഏഴിന് രാത്രിയില്‍ സമര്‍പ്പിക്കും.

വീരയോദ്ധാവും മാന്ത്രികനും 999 മലകളുടെ ഊരാളിയും രോഗാദിപീഡകളകറ്റുന്ന സിദ്ധനുമായിരുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെയും പ്രകൃതിയെയും വാഴ്ത്തി പാടുന്ന കുംഭ പാട്ട് കൊട്ടിപ്പാടും. ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് വെള്ളംകുടി നിവേദ്യം. സര്‍വ്വവിധ അന്തകാരമകലാനും ലോകത്തിന് വെളിച്ചം പകരാനും ആഴിപൂജയും നടക്കും. കിഴക്ക് ഉദിമല മുതല്‍ പടിഞ്ഞാറ് തിരുവാര്‍ കടല്‍ വരെ ഉള്ള ദേശങ്ങളെ ഉണര്‍ത്തിച്ചും ഈരേഴു പതിനാലു ലോകത്തിന്‍റെ നന്മക്കുവേണ്ടി മുറുക്കാന്‍ അടങ്ങിയ കലശം സമര്‍പ്പിച്ച് ഊരാളി മല വിളിച്ചു ചൊല്ലും. വെള്ളി പരമ്പു നിവര്‍ത്തി 101 കളരിക്കും കുലജാതര്‍ക്കും വേണ്ടി തേക്കിലയും പുന്നയിലയും മലവാഴ ഇലയും നാക്ക് നീട്ടിയിട്ട് 101 നിലവിളക്ക് തെളിച്ച് കാട്ടു വിഭവങ്ങളും കാര്‍ഷിക വിളകളും കനലില്‍ ചുട്ടും വറുത്തും പൊടിച്ചും വേവിച്ചും പുഴുങ്ങിയും കരിക്ക്, വറപൊടി, മുളയരി, അട വിഭവങ്ങള്‍ തെണ്ടും തെരളിയും കലശം, തേന്‍, കരിമ്പ്‌ എന്നിവ ചേര്‍ത്തു വച്ച് കളരി പൂജ സമര്‍പ്പിക്കും.

21 കൂട്ടം കാട്ടു വിറകുകള്‍ കൊണ്ട് ആഴി കൂട്ടി ഹവിസ്സുകള്‍ അര്‍പ്പിച്ച് അകത്തും പുറത്തുമുള്ള കളരിയില്‍ വെള്ളം കുടി നിവേദ്യം കലശമായി തളിക്കും . 999 മലകളെ വിളിച്ചുണര്‍ത്തി മുളം കാലുകള്‍, പച്ചിരുമ്പു, ഉണക്കപ്പാള, ഉണക്കകമ്പു ചേര്‍ത്തുള്ള കുംഭ പാട്ട്, ഭാരതകളി, തലയാട്ടം കളി, കമ്പ് കളി, പാട്ടും കളിയും എന്നിവ തിരു സന്നിധിയില്‍ നടക്കും. മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍, കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം, മലയ്ക്ക് കരിക്ക് പടേനി, തൃപ്പടിപൂജ, ഭൂമിപൂജ, വൃക്ഷസംരക്ഷണപൂജ, ജലസംരക്ഷണപൂജ, സമുദ്ര പൂജ, പ്രകൃതി സംരക്ഷണ പൂജ, വാനരപൂജ, വാനരഊട്ട്, മീനൂട്ട്, ആനയൂട്ട്, പ്രഭാത വന്ദനം, പ്രഭാതപൂജ, സന്ധ്യാ നമസ്ക്കാരത്തിനു ശേഷമാണ് ആഴിപൂജയും വെള്ളം കുടി നിവേദ്യവും അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജയുംനടക്കും. ഏഴര വെളുപ്പിനെ വരെ നീണ്ടു നില്‍ക്കുന്ന അനുഷ്ടാന പൂജകള്‍ക്ക് ഊരാളിമാര്‍ നേതൃത്വം നല്‍കും എന്ന് കാവ് ഭാരവാഹികള്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓഗസ്റ്റ് 12-ന് സമ്പൂർണ സൂര്യഗ്രഹണം

0
ന്യൂഡൽഹി: ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ആകാശ പ്രതിഭാസങ്ങളിലൊന്നായ സമ്പൂർണ...

അമിത് ഷാ പാർലമെന്‍റ് കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നു സഭയിലേക്ക് വരാതെ ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ.സി...

0
ന്യൂഡൽഹി: പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി...

‘എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ’ ; പോലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

0
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ...

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി ; അച്ഛനടക്കം ഏഴ് പ്രതികള്‍

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി. കുട്ടിയുടെ അച്ഛനടക്കം ഏഴ് പേർ...