അടൂര്‍ : അതിസമ്പന്ന വിഭാഗങ്ങളെ സംരക്ഷിക്കുകയും സാധാരണക്കാരുടെ ജനജീവിതം തകര്‍ക്കുകയും ചെയ്യുന്ന തീവ്രവര്‍ഗീയ കേന്ദ്ര സര്‍ക്കാറിന് അപവാദമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ എന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന് പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി അടൂരില്‍ ‘കര്‍ഷക സമരവും ഭാവി ഇന്ത്യയും’ വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ചുകൊല്ലം കൂടി കഴിയുമ്പോള്‍ രാജ്യത്തിന്റെ അവസ്ഥ വളരെ ദയനീയമാകുമെന്ന് വിജയരാഘവന് പറഞ്ഞു.
സെമിനാറില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വിജു കൃഷ്ണന് വിഷയം അവതരിപ്പിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി ഹര്‍ഷകുമാര്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ല സെക്രട്ടറി കെ.പി ഉദയഭാനു, ടി.ഡി ബൈജു, ആര്.ഉണ്ണികൃഷ്ണ പിള്ള, അഡ്വ.എസ്.മനോജ്, പി.ബി സതീഷ് കുമാര്‍, സി.രാധാകൃഷ്ണന്, കെ.കുമാരന്, മുഹമ്മദ് അനസ്, വിഷ്ണുഗോപാല്‍, വി.വിനേഷ്, എസ്.ശ്രീനി എന്നിവര്‍ സംസാരിച്ചു.