Saturday, April 19, 2025 7:31 am

കീഴടങ്ങുന്നവരുടേതല്ല, പോരാടുന്നവരുടേതാണ് രാജ്യം : എ വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വാതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയതും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അണിനിരന്നതുമായ പ്രതിരോധസംഗമമായി മനുഷ്യമഹാശൃംഖല മാറിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കിള്ളിപ്പാലത്ത് മനുഷ്യമഹാശ്യംഖലയില്‍ കണ്ണിയായ ശേഷം പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടനയെ അട്ടിമറിക്കാനും ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് വര്‍ഗീയസംഘര്‍ഷമുണ്ടാക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് മോഡി സര്‍ക്കാര്‍ നടത്തുന്നത്. രാജ്യം കീഴടങ്ങുന്നവരുടേതല്ല, പോരാടുന്നവരുടെതാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷവും മതനിരപേക്ഷ സമൂഹവുമേറ്റെടുത്ത പ്രക്ഷോഭത്തില്‍ ജനങ്ങൾ അണിനിരക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്ലാവരെയും യോജിപ്പിച്ച് നടത്തിയ ഉപവാസം, സര്‍വകക്ഷിയോഗം, നിയമസഭ പാസാക്കിയ പ്രമേയം, പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന പ്രഖ്യാപനവും ജനങ്ങളില്‍ പകര്‍ന്ന ആശ്വാസം ചെറുതല്ല.

ജനങ്ങളെ വിഭജിക്കാനുള്ള ആര്‍എസ്എസ് അജണ്ടയ്‌ക്കെതിരെയുള്ള സമരം പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംഘപ്രചാരകരെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, സ്പീക്കര്‍, ഗവര്‍ണര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ നിയോഗിച്ച് ഭരണഘടനയും പാര്‍ലമെന്ററി സംവിധാനങ്ങളും അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രം നടത്തുന്നത്.

ഇതിനെതിരെ യോജിച്ച പോരാട്ടമാണ് വേണ്ടത്. ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഐക്യത്തോടെ നമ്മള്‍ അണിനിരക്കണം. എന്നാല്‍ ചെന്നിത്തല, മുല്ലപ്പള്ളി , ഉമ്മന്‍ ചാണ്ടി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ജംബോ പട്ടികയുടെ പിന്നിലാണെന്നും രാജ്യം തകരുമ്പോഴും തങ്ങളുടെ ഗ്രൂപ്പുകളുടെ മേധാവിത്വം ഉറപ്പിക്കുന്ന വ്യഗ്രതയിലാണെന്നും വിജയരാഘവന്‍ പറഞ്ഞു. സിപിഐ എം ജില്ലാകമ്മിറ്റിയംഗം കരമന ഹരി അധ്യക്ഷനായി. പി രാമചന്ദ്രന്‍ നായര്‍ സ്വാഗതം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യെമനിലെ യുഎസ് ആക്രമണം ; 80 പേർ മരിച്ചു 150ലേറെ പേർക്ക് പരിക്ക്

0
സന: യെമനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ എൺപത്​ പേർ കൊല്ലപ്പെടുകയും 150ൽ...

ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പോലീസ്

0
കൊച്ചി : ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി...

സലാലയിൽ ട്രക്ക് മറിഞ്ഞ് ഉത്തർപ്രദേശ് സ്വദേശി മരിച്ചു

0
സലാല : സലാലയിൽ ട്രക്ക് മറിഞ്ഞ് ഉത്തർപ്രദേശ് സ്വദേശി മരിച്ചു. ജിതൻപൂരിലെ...

ടീം വികസിത കേരളവുമായി ജില്ലാ കൺവെൻഷനുകൾ തുടങ്ങാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ

0
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ടീം വികസിത കേരളവുമായി ജില്ലാ...