ചെന്നായ ആക്രമണ ഭീതിയില്‍ ഒരു ഗ്രാമം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കാട്ടിനുള്ളില്‍ നിന്നെത്തുന്ന ചെന്നായകളുടെ ആക്രമണം മൂലം ദുരിതത്തിലായിരിക്കുകയാണ് കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ജനങ്ങള്‍. കഴിഞ്ഞ ദിവസം പുഴയുടെ തീരത്ത് മേയാന്‍ വിട്ട പ്ലാന്റേഷന്‍ കോര്‍പറേഷനു കീഴിലുള്ള ടാപ്പിംഗ് തൊഴിലാളിയുടെ മൂന്ന് പശുക്കളെയാണ് ചെന്നായക്കൂട്ടം കൊന്നു തിന്നത്. മഞ്ഞുണ്ണീമ്മല്‍ രാജീവന്റെ പശുക്കളാണ് ആക്രമിക്കപ്പെട്ടത്. ഇതില്‍ ഒരു പശുവിന്റെ അസ്ഥികൂടം മാത്രമാണ് ചെന്നായ്ക്കളുടെ ആക്രമണത്തിൽ ബാക്കിയായത്. പ്ലാന്റേഷന്‍ കോര്‍പറേഷന് കീഴിലുള്ള റബ്ബര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ് പ്രധാനമായും ഇവിടെ താമസിക്കുന്നത്. പശുക്കളെ സ്ഥിരമായി മേയാന്‍ വിടുകയാണ് കര്‍ഷകര്‍ ചെയ്തിരുന്നത്. ടാപ്പിംഗിനായി പുലര്‍ച്ചെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് ചെന്നായക്കൂട്ടം പശുക്കളെ ആക്രമിക്കുന്നത് കണ്ടത്. ഇതിനകം തന്നെ ഒരു പശുവിനെ പൂര്‍ണമായും കൊന്നു തിന്നിരുന്നു. രണ്ടെണ്ണത്തിനെ തിന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെ നിന്നും ചെന്നായകളെ ഓടിച്ചുവിട്ട ശേഷം ഇവര്‍ ടാപ്പിംഗിനായി തിരിച്ചുപോയി.

ഈ സമയത്ത് സംഘം കൂട്ടമായി തിരികെയെത്തിയതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍ന്ന് ഇവയെ കാട്ടിനുള്ളിലേക്ക് തന്നെ തുരത്തുകയായിരുന്നു. ഒരു പശു കറവയുളളതായിരുന്നുവെന്നും ഒന്നര ലക്ഷയോളം രൂപയുടെ നഷ്ടമുണ്ടായതായും പശുവിന്റെ ഉടമ രാജീവന്‍ പറഞ്ഞു. ചക്കിട്ടപ്പാറ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ബിന്ദു വത്സന്‍, വെറ്ററിനറി ഡോക്ടര്‍ ജിത്തുരാജ് , വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്ത് ആദ്യമായാണ് ചെന്നായകളുടെ കൂട്ടമായ ആക്രമണം ഉണ്ടായതെന്ന് ബിന്ദു വത്സന്‍ പറഞ്ഞു. കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...