റാന്നി ചെത്തോങ്കരയില്‍ വീട്ടുമുറ്റത്ത് നിന്നയാളെ കാട്ടുപന്നി ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി പഴവങ്ങാടി: കാട്ടുപന്നിയുടെ ആക്രമണത്തിൽ വിമുക്തഭടന് പരിക്ക്. പഴവങ്ങാടി പഞ്ചായത്തിലെ ചെത്തോങ്കര ചിറയ്ക്കൽ വീട്ടിൽ സി.ടി. തോമസിനാണ് (80) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. രാവിലെ പ്രദേശത്ത് ഒറ്റയാൻ പന്നി ഓടിനടക്കുന്നതായി വിവരം അറിഞ്ഞ് കൃഷിയിടത്തിലേക്ക് നോക്കാൻ ഇറങ്ങിയതായിരുന്നു തോമസ്. ഈ സമയം സമീപത്തെ കപ്പകൃഷിയിടത്തിൽ നിന്നും പാഞ്ഞെത്തിയ പന്നി ഇദ്ദേഹത്തെ കുത്തിവീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ തോമസിന്റെ  രണ്ടു കൈകൾക്കും വയറിനും പരിക്കേറ്റു. തോമസിനെ ഉടൻ തന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ആക്രമണത്തിനു ശേഷം സമീപത്തെ കാട്ടിൽ നിലയുറപ്പിച്ച പന്നിയെ പഴവങ്ങാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ എംപാനൽഡ് ഷൂട്ടർ റെജി ജോസഫ് വെടിവെച്ചുകൊന്നു. ഇട്ടിയപ്പാറ ടൗണിന് സമീപം വരെ പന്നിയുടെ ആക്രമണം ഉണ്ടാവുന്നു എന്നത് ഗൗരവതരം ആണെന്നും കർഷക താല്പര്യം മുൻനിർത്തി നാട്ടിൽ പെറ്റുപെരുകുന്ന പന്നികളെ കാട്ടുപന്നി എന്ന ഗണത്തിൽ നിന്ന് ഒഴിവാക്കി യഥേഷ്ടം വെടിവെയ്ക്കാനും ഭക്ഷണമായി ഉപയോഗിക്കാനും ജനങ്ങൾക്ക് അനുവാദം നൽകാൻ നിയമത്തിൽ പൊളിച്ചെഴുത്ത് ഉണ്ടാവണമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയില്‍വേ ഗേറ്റ് അടക്കുന്നതിനിടെ മുറിച്ചു കടക്കാൻ ശ്രമിച്ച ജീപ്പ് ട്രാക്കിൽ കുടുങ്ങി

0
കണ്ണൂർ: റെയില്‍വേ ഗേറ്റ് അടക്കുന്നതിനിടെ മുറിച്ചു കടക്കാൻ ശ്രമിച്ച ജീപ്പ് ട്രാക്കിൽ...

കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

0
തിരുവനന്തപുരം: കലാ-സാംസ്‌കാരിക നായകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ...

മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രയിൽ ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രയിൽ ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന...

ഹോർമൂസിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്

0
തെഹ്റാൻ: ഹോര്‍മൂസ് കടലിടുക്കില്‍ ഒരു ചരക്ക് കപ്പലിന് നേരെ ആക്രമണം. കപ്പലിലുണ്ടായ...