വടശ്ശേരിക്കരയില്‍ കാട്ടുപോത്ത് കിണറ്റില്‍ വീണു ; രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പോത്ത് ചത്തു

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : വടശ്ശേരിക്കര കോടമലയില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ പോത്ത് ചത്തു. കോടമല സുമാലയം സുരേഷിന്റെ ഉടമസ്ഥതയിലുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് കാട്ടുപോത്ത് വീണത്. ഏകദേശം രണ്ട് വയസ്സോളം പ്രായമുള്ള പോത്ത് കിണറ്റില്‍ വീണതിനെ തുടര്‍ന്ന് വീട്ടുകാര്‍ വനപാലകരെ വിവരം ധരിപ്പിക്കുകയായിരുന്നു. റാന്നി ഫോറസ്റ്റ് ഡിവിഷനില്‍ വടശേരിക്കര റേഞ്ചില്‍ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്നതാണ് ഈ പ്രദേശം. തുടര്‍ന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍, കോന്നി ഫോറസ്റ്റ് വെറ്റിനറി സര്‍ജ്ജന്‍ ഡോ.ജെയ്സന്‍, കോന്നി ഫയര്‍ ഫോഴ്സ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തുകയും കാട്ട്‌ പോത്തിനെ കരയ്ക്ക് കയറ്റാന്‍ ശ്രമം നടത്തുകയുമായിരുന്നു. എന്നാല്‍ ഇതിനിടെ കാട്ടുപോത്ത് ചാവുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മറവ് ചെയ്യുമെന്നും വനപാലകര്‍ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...