ഇ വി എം കമ്മീഷനിങ് പൂര്‍ത്തിയായി
ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ വി എം) കമ്മീഷനിങ് പൂര്‍ത്തിയായി. ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളിലായി ആറന്മുള, റാന്നി, കോന്നി, അടൂര്‍ മണ്ഡലങ്ങളില്‍ കമ്മീഷനിങ് നടത്തി. തിരുവല്ലയില്‍ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ പൂര്‍ത്തിയാക്കി. അതാത് വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തുന്ന ജോലിയാണ് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ്ങില്‍ നടക്കുന്നത്.
പോളിങ്ങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം നടത്തി
നിയമസഭ തിരഞ്ഞെടുപ്പിന് നിയോഗിച്ച പോളിങ്ങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം പൂര്‍ത്തിയായി. കോന്നി എന്‍ എസ് എസ് കോളജ്, അടൂര്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, തിരുവല്ല സെന്റ് മേരീസ് കോളജ് ഫോര്‍ വിമന്‍സ്, റാന്നി സെന്റ് തോമസ് കോളജ് എന്നീ കേന്ദ്രങ്ങളിലായിരുന്നു മൂന്നു ദിവസത്തെ പരിശീലനം.





























