തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗ ശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു സംഭവം. മേക്കണ്ണം കല്ലുവെട്ടാംകുഴിയില്‍ ഗോപി ആചാരിയുടെ പറമ്പിലെ കിണറ്റിലാണ് ആനക്കുട്ടി വീണത്. പുലര്‍ച്ചെ ആനയുടെ ആലര്‍ച്ച കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ആനക്കുട്ടി കിണറ്റില്‍ വീണുകിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം ധരിപ്പിക്കുകയും ഇവര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. ഏകദേശം രണ്ട് വയസോളം പ്രായം വരുന്ന കുട്ടിയാനയാണെന്നാണ് വനപാലകാരുടെ പ്രാഥമിക നിഗമനം. നല്ല ആഴമുള്ള കിണറ്റിലാണ് ആനക്കുട്ടി വീണത്. കിണര്‍ ഇടിച്ച് ആനക്കുട്ടിയെ കരയ്ക്ക് കയറ്റുവാനാണ് വനപാലകര്‍ ശ്രമിക്കുന്നത്.

ആനക്കുട്ടിയെ കരയില്‍ എത്തിച്ച് ആനയുടെ ആരോഗ്യനില പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ച് മാത്രമേ ആനക്കുട്ടിയെ വനത്തില്‍ തുറന്ന് വിടുന്നത് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂവെന്ന് തണ്ണിത്തോട് ഡെപ്യൂട്ടി റെഞ്ച് ഓഫീസര്‍ അറിയിച്ചു. റാന്നി വനം ഡിവിഷനില്‍ വടശ്ശേരിക്കര റെയ്‌ഞ്ചില്‍ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ നടപടി ക്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...