അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ തണ്ണിത്തോട് മേക്കണ്ണത്ത് കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ കരയ്ക്ക് കയറ്റി

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട്: അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ഒടുവില്‍ തണ്ണിത്തോട് മേക്കണ്ണത്ത് കിണറ്റില്‍ അകപ്പെട്ട കാട്ടാനക്കുട്ടിയെ രക്ഷപെടുത്തി. കരയ്ക്ക് കയറ്റിയ ആനക്കുട്ടിയെ വനപാലകര്‍ കാട്ടിലേക്ക് കയറ്റി വിട്ടു. രാവിലെ ആറുമണിയോടെയാണ് മേക്കണ്ണം കല്ലുവെട്ടാംകുഴിയില്‍ ഗോപി ആചാരിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണ നിലയില്‍ കാട്ടാനക്കുട്ടിയെ കണ്ടെത്തിയത്. ആനക്കുട്ടിയുടെ അലര്‍ച്ച കേട്ടാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് വനപാലകരെ വിവരം അറിയിക്കുകയും ഇവര്‍ സ്ഥലത്തെത്തി ആനക്കുട്ടിയെ പുറത്തെത്തിക്കാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു. രണ്ട് വയസ്സോളം പ്രായം വരുന്ന കുട്ടിയാനയാണ് കിണറ്റില്‍ വീണത്.

റാന്നി ഫോറസ്റ്റ് ഡിവിഷനില്‍ വടശ്ശേരിക്കര ഫോറസ്റ്റ് റെയ്ഞ്ചില്‍ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്നതാണ് ഈ പ്രദേശം. റാന്നി ഡി.എഫ്.ഓ എന്‍.രാജേഷ്‌, വടശ്ശേരിക്കര റെയ്‌ഞ്ച് ഓഫീസര്‍ പി.എസ്. രഞ്ജിത്ത്, വനം വകുപ്പ് അസിസ്റ്റന്റ് വെറ്റിനറി ഓഫീസര്‍ ജയ്സണ്‍ തുടങ്ങിയവരും റാന്നി ആര്‍.ആര്‍.റ്റി, തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. കിണറിന് നല്ല ആഴമുണ്ടായതിനാല്‍ രക്ഷാ പ്രവര്‍ത്തനവും ബുദ്ധിമുട്ടായിരുന്നു. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കിണര്‍ ഇടിച്ച് താഴ്ത്തി ആനക്കുട്ടിക്ക് കയറുവാന്‍ വഴിയൊരുക്കിയതോടെ ഉച്ചയ്ക്ക് 12 മണിയോടെ ആനക്കുട്ടി കിണറ്റില്‍ നിന്നും കര കയറുകയായിരുന്നു. ആനക്കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ആനയെ കാടുകയറ്റി വിട്ടത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....