ജ​ർ​മ​നി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു ; യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചാ​രും​മൂ​ട്: ജ​ർ​മ​നി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 13 ല​ക്ഷം ത​ട്ടി​യ കേ​സി​ൽ യു​വ​തി പൊലീസ് പിടിയിൽ. തൃ​ശൂ​ർ അ​രു​ങ്ങോ​ട്ടു​ക​ര തി​ച്ചൂ​ർ മു​റി​യി​ൽ പൊ​ന്നു​വീ​ട്ടി​ൽ സ​രി​ത ഗോ​പി(34)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. കു​റ​ത്തി​കാ​ട് പോ​ലീ​സ് ആണ് ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. തെ​ക്കേ​ക്ക​ര ചൂ​ര​ല്ലൂ​ർ സ്വ​ദേ​ശി​നി നി​ഖി​ത അ​ശോ​ക് എ​ന്ന യു​വ​തി​യി​ൽ നി​ന്ന് ജ​ർ​മ​നി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 13 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ, കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് കു​റ​ത്തി​കാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

അ​റ​സ്റ്റി​ലാ​യ യു​വ​തി​ക്കെ​തി​രെ സ​മാ​ന കു​റ്റ​കൃ​ത്യ​ത്തി​നു ക​രീ​ല​കു​ള​ങ്ങ​ര പൊലീ​സ് സ്റ്റേ​ഷ​നി​ലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ് പി ​എം.​കെ. ബി​നു​കു​മാ​റി​ന്‍റെ നി​ർ​ദ്ദേശ പ്ര​കാ​രം കു​റ​ത്തി​കാ​ട് സി ​ഐ മോ​ഹി​ത്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി​ജു വി. സ​തീ​ഷ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നൗ​ഷാ​ദ്. ടി.​എ​സ്, ര​മ്യ, സാ​ദി​ഖ് ല​ബ്ബ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു ; 2...

0
മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ്...

‘മേയര്‍ കെയര്‍ പദ്ധതി’ യുടെ പേരില്‍ വന്‍ തട്ടിപ്പ് ; തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി...

0
തിരുവനന്തപുരം : കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...