കോഴിക്കോട് പൊയിൽക്കാവിൽ സ്ത്രീയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

 കോഴിക്കോട് : കോഴിക്കോട് പൊയിൽക്കാവിൽ സ്ത്രീയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് പാറക്കൽതാഴെ കുട്ടികൃഷ്‌ണൻ്റെ ഭാര്യ സുധയാണ് കൊല്ലപ്പെട്ടത്. 55 വയസായിരുന്നു. ഭർത്താവ് കുട്ടികൃഷ്ണനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകം നടക്കുമ്പോൾ സുധയും ഭർത്താവ് കുട്ടികൃഷ്ണനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തൊഴിലുറപ്പ് തൊഴിലാളിയാണ് കൊലപ്പെട്ട സുധ. രാവിലെ ജോലിക്ക് എത്താത്തതിനെ തുടർന്ന് ഒപ്പം ജോലി ചെയ്യുന്നവർ സുധയെ അന്വേഷിച്ച് എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

മുറിക്കുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. നിർമ്മാണം പുരോഗമിക്കുന്ന വീടിനോട് ചേർന്ന് താത്കാലികമായി നിർമിച്ച ഷെഡിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അതേസമയം സുധയുടെ കഴുത്തിന് പിന്നിലായി കൊടുവാൾ ഉപയോഗിച്ചാണ് വെട്ടിയത്. കുട്ടികൃഷ്ണൻ തന്റെ മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. റൂറൽ എസ് പി മെറിൻ ജോസഫ് വീട്ടിലെത്തി. കൊയിലാണ്ടി പോലീസിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം

0
ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ്...

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ; നാളെ പ്രധാനമന്ത്രി ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും

0
ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര...

സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒൻപതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി പഠിപ്പിച്ചു തുടങ്ങുന്നതിനെതിരെ സുപ്രീം...

0
ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒൻപതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി...

സംസ്ഥാന വഖഫ് ബോർഡിൻ്റെ ഭരണം സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി

0
കൊച്ചി: സംസ്ഥാന വഖഫ് ബോർഡിൻ്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്...