ഭർത്താവുമായുള്ള തർക്കത്തിനിടയ്ക്ക് കരഞ്ഞ കുഞ്ഞിനെ കൊന്ന് മൃതദേഹവുമായി തെരുവിലൂടെ നടന്ന് യുവതി, അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

നാഗ്പൂർ: ഭർത്താവുമായുള്ള തർക്കത്തിന് പിന്നാലെ മൂന്ന് വയസുകാരിയായ മകളെ കൊലപ്പെടുത്തി മൃതദേഹവുമായി തെരുവുകളിലൂടെ അലഞ്ഞ് നടന്ന് യുവതി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നാല് കിലോമീറ്ററോളം തെരുവിലൂടെ മകളുടെ മൃതദേഹവുമായി നടന്ന ശേഷമാണ് യുവതി മകളെ കൊലപ്പെടുത്തിയ വിവരം പോലീസിനെ അറിയിക്കുന്നത്. തിങ്കളാഴ്ച വൈകുന്നരമാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ട്വിങ്കിൾ റൌത്ത് എന്ന 23കാരിയെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ജോലി തേടിയാണ് ട്വിങ്കിളും ഭർത്താവ് രാമ ലക്ഷ്മൺ റൌത്തും നാല് വർഷം മുൻപ് നാഗ്പൂരിലെത്തിയത്. പേപ്പർ കൊണ്ട് പലവിധ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനത്തിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. കമ്പനി പരിസരത്ത് സ്വകാര്യ കമ്പനി നൽകിയിരുന്ന മുറിയിലായിരുന്നു ഇവരുടെ താമസവും. അടുത്തിടെയായി ഇവർ തമ്മിൽ തർക്കം പതിവായിരുന്നു.

തിങ്കളാഴ്ച നാല് മണിയോടെ ദമ്പതികൾ തമ്മിൽ തർക്കവും കയ്യേറ്റവുമുണ്ടായി. ഇതിനിടയിൽ മൂന്ന് വയസുകാരിയായ മകൾ കരയാൻ ആരംഭിച്ചു. ഇതോടെ മകളെ വീടിന് പുറത്തേക്ക് കൊണ്ടുവന്ന യുവതി കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ നാല് കിലോമീറ്ററോളം മകളുടെ മൃതദേഹവുമായി ഇവർ തെരുവിലൂടെ നടന്നു. രാത്രി എട്ട് മണിയോടെ ഒരു പട്രോളിംഗ് വാഹനത്തിന് അരികിലെത്തിയ യുവതി സംഭവത്തേക്കുറിച്ച് പൊലീസുകാരോട് പറയുകയായിരുന്നു. പോലീസ് കുഞ്ഞിനെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് വയസുകാരി അതിനോടകം മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് യുവതി കൊലപാതക്കേസിൽ അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വിശദമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...