പീഡിപ്പിക്കാന്‍ ശ്രമിച്ച 23കാരനായ യുവാവിന്റെ ജനനേന്ദ്രിയം കത്തി ഉപയോഗിച്ച് മുറിച്ച യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: വീടിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച 23കാരനായ യുവാവിന്റെ ജനനേന്ദ്രിയം കത്തി ഉപയോഗിച്ച് മുറിച്ച യുവതി അറസ്റ്റില്‍. വീട്ടിലെ ജോലിക്കാരന്‍ കൂടിയായ യുവാവിന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജനനേന്ദ്രിയം മുറിച്ച ശേഷം വിവരം പോലീസ് സ്റ്റേഷനിലെത്തി യുവതി തന്നെ അറിയിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീട്ടില്‍ മറ്റ് കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്താണ് 23കാരന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

യുവാവില്‍ നിന്ന് രക്ഷപ്പെട്ട യുവതി അല്‍പസമയത്തിനുള്ളില്‍ കത്തിയുമായി തിരികെ എത്തി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു. പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ പോലീസ് ആണ് അവശനിലയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവാവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസ് വാഹനത്തില്‍ തന്നെ യുവാവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യനില അതീവഗുരുതരമായതോടെ വിദഗ്ദ ചികിത്സയ്ക്കായി പ്രയാഗ് രാജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആവോലിക്കുഴിയില്‍ കടുവയുടെ സാന്നിധ്യമെന്ന് അഭ്യൂഹം : വനപാലകര്‍ തെരച്ചില്‍ നടത്തി

0
കോന്നി : കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡായ ആവോലിക്കുഴിയില്‍ കടുവ ഇറങ്ങിയെന്ന അഭ്യൂഹത്തെ...

നടിയെ ആക്രമിച്ച കേസ് ; പൾസർ സുനിക്ക് തിരിച്ചടി ; ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള...

0
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുഖ്യപ്രതി പൾസർ സുനിയുടെ...

സ്വന്തമായി റേഷൻകാർഡും വോട്ടർ ഐ.ഡി.യും : പാക് പൗരത്വമുള്ള അമ്മയും മകനും കർണാടകയിൽ...

0
ബെംഗളൂരു : വ്യാജരേഖകളിലൂടെ കർണാടകയിൽ റേഷൻകാർഡും വോട്ടർ തിരിച്ചറിയൽകാർഡും സ്വന്തമാക്കിയ പാകിസ്ഥാൻ...

കായംകുളത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതിക്ക് 10 വർഷം...

0
കായംകുളം : കായംകുളത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച...