ബെംഗളൂരുവില്‍ സ്ത്രീയുടെ മൃതദേഹം ഡ്രമ്മിലാക്കി റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ബം​ഗളൂരു: ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബം​ഗളൂരുവിലെ വിശ്വേശ്വരയ്യ റെയിൽവേസ്റ്റേഷനിലെ പ്രധാന കവാടത്തോട് ചേർന്നാണ് ഡ്രം കണ്ടെത്തിയത്. മൂന്ന് പേർ ചേർന്ന് മൃതദേഹം വിശ്വേശ്വരയ്യ റെയിൽവെ സ്റ്റേഷനിലെത്തിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. കൊല്ലപ്പെട്ട യുവതികളെല്ലാം 32നും 35നുമിടയിൽ പ്രായമുള്ളവരാണ്. പരമ്പര കൊലപാതകത്തിലേക്കാണ് സാധ്യതകൾ വിരൽ ചൂണ്ടുന്നതെന്നും പോലീസ് പറഞ്ഞു.

കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇത് വരെ മരിച്ച ഒരു സ്ത്രീകളെയും തിരിച്ചറിയാനായിട്ടില്ല. തീർത്തും അഴുകിയ നിലയിൽ ഡ്രമ്മിലാക്കി റെയിൽവേ സ്റ്റേഷനുകളിൽ ആണ് മൂന്ന് സ്ത്രീകളുടെ മൃതദേഹങ്ങളും കണ്ടെത്തിയത്. ഡിസംബർ രണ്ടാം ആഴ്ചയിലാണ് ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. ദുർ​ഗന്ധം പരന്നതിനെത്തുടർന്ന് യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ജനുവരി നാലിനാണ് യശ്വന്ത്പൂർ റെയിൽവേസ്റ്റേഷനിൽ രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. ഒന്നാമത്തെ പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്താണ് നീല ഡ്രമ്മിൽ മൃതദേഹം കണ്ടെത്തിയത്. ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തുനിന്നാണ് ഈ മൃതദേഹം യശ്വന്ത്പൂരിലെത്തിച്ച് ഉപേക്ഷിച്ചതെന്നാണ് പോലീസ് പറയുന്നത്.

കേസുകളിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നോ എന്ന കാര്യം ഇപ്പോൾ വ്യക്തമായി പറയാനാവില്ലെന്നും പോലീസ് പറയുന്നു. പിന്നിൽ പരമ്പര കൊലപാതകികളാണെന്ന സാധ്യത തള്ളിക്കളയുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. ഏറ്റവുമൊടുവിലെ സംഭവത്തിൽ ലഭിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോ​ഗമിക്കുന്നത്. മൃതദേഹം ഉപേക്ഷിക്കാനെത്തിയ മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...