കോട്ടയം വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവ ഡോക്ടർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവ ഡോക്ടർക്ക് ദാരുണാന്ത്യം. പാലക്കാട്‌ ഒറ്റപ്പാലം സ്വദേശി അമൽ സൂരജ് ആണ് മരിച്ചത്. അമൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയിരുന്നു അമൽ സൂരജ്. ഇന്നലെ കൊട്ടാരക്കരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴിയിൽ ആണ് അപകടം ഉണ്ടായത്. രാത്രിയോടെ തോട്ടുവക്കം പാലത്തിനു സമീപത്തു വെച്ചാണ് കാർ കനാലിലേക്ക് മറിഞ്ഞത്. ആളൊഴിഞ്ഞ പ്രദേശം ആയിരുന്നതിനാൽ അപകടം ഉണ്ടായത് ആരും അറിഞ്ഞില്ല.

ഇന്ന് രാവിലെ നടക്കാൻ എത്തിയവരാണ് തോട്ടിൽ കാർ ഒഴുകി നടക്കുന്നത് കണ്ടത്. തുടർന്ന് പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിച്ചു. ഫയർഫോഴ്സ് നടത്തിയ തിരച്ചിലാണ് കാറിനുള്ളിൽ അമൽ സൂരജിന്റെ മൃതദേഹം കണ്ടത്. കാറിന്റെ ഡോർ തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അമൽ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടമുണ്ടായ സ്ഥലത്ത് റോഡിന് കൈവരിയും വെളിച്ചവും ഉണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവകളും പോലീസ് പരിശോധിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...