കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി മന്ത്രി എം ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി മന്ത്രി എം ബി രാജേഷ്. ക്രെഡിറ്റ് മോദി സര്‍ക്കാരിനാണെന്ന് ചിലര്‍ വാദം ഉയര്‍ത്തുന്നുണ്ടെന്നും അത് പറയുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ക്കൂടി ഇതെല്ലാം ചെയ്ത് കാണിക്കണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഈ നേട്ടത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇത് വലിയ രീതിയില്‍ വാര്‍ത്തയാക്കുന്നുണ്ടുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ദാരിദ്ര്യനിര്‍മാര്‍ജനത്തിലൂടെ ദരിദ്രരെ ഇല്ലാതാക്കി എന്നതല്ല സര്‍ക്കാരിന്റെ അവകാശവാദമെന്നും വിശദമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ അതിദരിദ്രരെ ഇല്ലാതാക്കി എന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും മന്ത്രി എം ബി രാജേഷ് വിശദീകരിച്ചു.

ഇതുവരെ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകാത്തവരും തിരിച്ചറിയല്‍ രേഖകള്‍ പോലുമില്ലാത്തവരുമാണ് അതിദരിദ്രര്‍. ഓരോ കുടുംബത്തിന്റേയും അതിദാരിദ്ര്യത്തിന്റെ ഘടകങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കാന്‍ മൈക്രോ പ്ലാന്‍ അധിഷ്ഠിതമായിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും മന്ത്രി പറഞ്ഞു. 4677 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ വീട് നല്‍കിയതെന്നും വസ്തുവും വീടും കൊടുത്തത് 2713 കുടുംബങ്ങള്‍ക്കാണെന്നും മന്ത്രി പറഞ്ഞു. കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ നേട്ടത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 16.07.2021ല്‍ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. നാലുവര്‍ഷമായിട്ടില്ലാത്ത പ്രശ്‌നങ്ങളും വിമര്‍ശനങ്ങളും ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തുന്നതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...