സുഹൃത്തിനെ പേന കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: സുഹൃത്തിനെ പേന കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയിൽ. മേലൂര്‍ പൂലാനി സ്വദേശി ഞാറക്കല്‍ വീട്ടില്‍ സുമിത്ത് (27)ആണ് അറസ്റ്റിലായത്. മേലൂര്‍ കല്ലുത്തി സ്വദേശി കരിപ്പാല വീട്ടില്‍ ജില്‍ജിത്തിനെ (33) ആണ് സുമിത്ത് ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. ജൂലൈ ആറിന് രാത്രി 8.30 ഓടെ പൂലാനി കോലോത്തും കടവിന് സമീപമുള്ള ഇരുവരും ജോലി ചെയ്യുന്ന കമ്പനി റൂമില്‍ വെച്ചായിരുന്നു സംഭവം. ജില്‍ജിത്തിന്റെ മോട്ടോര്‍ സൈക്കിള്‍ പ്രതിയായ സുമിത്ത് അനുമതിയില്ലാതെ കൊണ്ടുപോവുകയും, ആ സമയത്ത് സ്ത്രീകളെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ജില്‍ജിത്ത് ചോദിക്കുകയും ഇനി വണ്ടി കൊണ്ടുപോകരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. ജില്‍ജിത്തിനെ തടഞ്ഞുനിര്‍ത്തി പേന കൊണ്ട് കുത്തിയതില്‍ ഇടതു കണ്ണിന് സമീപം ആഴത്തില്‍ മുറിവേറ്റു.

ആക്രമണത്തിന് ശേഷം പരുക്കേറ്റത് വാഹനത്തില്‍നിന്ന് വീണതാണെന്ന് പറയിപ്പിക്കാന്‍ പ്രതി ജില്‍ജിത്തിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അങ്കമാലി പോലീസ് സ്റ്റേഷന്‍ പരിധികളിലായി മയക്ക് മരുന്ന് ഉപയോഗിച്ച മൂന്ന് കേസുകളിലും മദ്യലഹരിയില്‍ മനുഷ്യ ജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ച രണ്ട് കേസുകളിലും ഏതെങ്കിലും കുറ്റകൃത്യം ചെയ്യാതിരിക്കാന്‍ അറസ്റ്റ് ചെയ്ത് നീക്കിയ ആറ് കേസുകളിലും അടക്കം പതിനൊന്ന് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് സുമിത്ത് കൊരട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാർ യാത്രികരായ സഹോദരങ്ങൾക്കും സുഹൃത്തിനും നേരെ ആക്രമണം ; മൂന്ന് പേർ പിടിയിൽ

0
കൊല്ലം: കൊട്ടാരക്കരയിൽ സഹോദരനെയും സഹോദരിയെയും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും സംഘം ചേർന്ന് ആക്രമിച്ചു....

പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മൊറയൂർ പഞ്ചായത്ത് കമ്മിറ്റി ; പ്രതിഷേധ പ്രമേയം...

0
മലപ്പുറം: പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മലപ്പുറം മൊറയൂർ പഞ്ചായത്ത്...

ദമ്പതികളെ ആക്രമിച്ച് പരിക്കേല്പിച്ച രണ്ടുപേർ പിടിയിൽ

0
ആലപ്പുഴ: യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...