വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് കോടികൾ തട്ടി ; യുവാവും യുവതിയും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ആലപ്പുഴ സ്വദേശികളായ ജസ്റ്റിന്‍ സേവ്യര്‍, സുനിത എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയില്‍ വച്ചാണ് ഇരുവരേയും പിടികൂടിയത്. 3,60,000 രൂപ നല്‍കിയാല്‍ ജപ്പാനില്‍ ജോലി നല്‍കാമെന്ന് പരസ്യം നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇവര്‍ക്ക് പണം നല്‍കി. നിരവധി പേരെ കബളിപ്പിച്ച് ഇരുവരും ഒന്നര കോടിയോളം രൂപയാണ് തട്ടിയത്. 300നു മുകളില്‍ ആളുകളാണ് തട്ടിപ്പിന് ഇരയായത്. 20,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് ഇവര്‍ പലരില്‍ നിന്നായി തട്ടിയത്

സ്ഥാപനത്തില്‍ എത്തുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നു 15,000 രൂപ ആദ്യം വാങ്ങി. പിന്നീട് ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്തു. ജപ്പാനില്‍ നിന്നടക്കം ആള്‍ക്കാരെ എത്തിച്ചായിരുന്നു ഇന്റര്‍വ്യു. പിന്നീട് അവര്‍ക്ക് വിസയും ജോലിക്കായുള്ള ഓഫര്‍ ലെറ്ററും നല്‍കി. എന്നാല്‍ വിദേശത്തേക്ക് പോകാനുള്ള മറ്റ് നടപടിക്രമങ്ങളൊന്നും ഇരുവരും ചെയ്തു നല്‍കിയില്ല. ഇതില്‍ സംശയം തോന്നിയ ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ സ്ഥാപനത്തിലെത്തി വിവരങ്ങള്‍ തിരക്കി. ജപ്പാനിലേക്ക് പോകണമെങ്കില്‍ ജാപ്പനിസ് ഭാഷ പഠിക്കണമെന്നു പറഞ്ഞു അതിനായി ഒരു അധ്യാപകനെ ഏര്‍പ്പാടാക്കി. ഒരു ദിവസം ക്ലാസും നടന്നു. പിന്നീട് ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്നു അറിയിച്ചെങ്കിലും അതൊന്നും നടന്നില്ല. ഇതോടെ ഉദ്യാര്‍ഗാര്‍ഥികള്‍ വീണ്ടും സ്ഥാപനത്തിലെത്തി. അപ്പോഴാണ് ഇരുവരും മുങ്ങിയതായി അറിയുന്നത്. പിന്നാലെ കബളിപ്പിക്കപ്പെട്ടവര്‍ പരാതി നല്‍കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...