വിവാഹമോചനക്കേസിൽ അനുകൂലവിധി ലഭിച്ചില്ല ; ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് യുവാവിന്‍റെ ആത്മഹത്യാശ്രമം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിവാഹമോചന കേസില്‍ അനുകൂലവിധി ലഭിക്കാത്തതില്‍  ഹൈക്കോടതിയുടെ കെട്ടിടത്തില്‍ നിന്ന് യുവാവിന്‍റെ ആത്മഹത്യാശ്രമം.  കെട്ടിടത്തില്‍ നിന്ന് ശ്രമിച്ച ചിറ്റൂര്‍ സ്വദേശി വിനു ആന്‍റണിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തടഞ്ഞു. ഇയാള്‍ നിലവില്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന്‍റെ കസ്റ്റഡിയിലാണ്. ബുധനാഴ്ച രാവിലെയാണ് ഹൈക്കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

വിവാഹമോചനക്കേസിലെ ജീവനാംശം നല്‍കുന്നത് സംബന്ധിച്ച വിനു ആന്‍റണിയുടെ അപ്പീലായിരുന്നു കോടതി പരിഗണിച്ചിരുന്നത്. നേരത്തേ ഇയാള്‍ക്ക് കുടുംബ കോടതിയില്‍നിന്നും വിവാഹമോചനം ലഭിച്ചിരുന്നു. എന്നാല്‍ മുന്‍ഭാര്യക്ക് ജീവനാംശം നല്‍കുന്നത് ഒഴിവാക്കാനാണ് അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ അനുകൂല വിധിയുണ്ടാകാത്തതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് വിവരം.  മുകള്‍ നിലയില്‍ ആളെ കണ്ട സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിതമായ ഉടപെടലാണ് വിനു ആന്‍റണിയുടെ ജീവന്‍ രക്ഷിച്ചത്. ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...

12 കിലോ എംഡിഎംഎ വേട്ട : പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

0
മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ...