ഹിമാചൽ പ്രദേശിൽ വ്യാജ രേഖകളുമായി ചൈനീസ് വനിത അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഷിംല : ഹിമാചൽ പ്രദേശിൽ വ്യാജ രേഖകളുമായി ചൈനീസ് വനിത അറസ്റ്റിൽ. ഇവരിൽ നിന്നും ആറര ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടികൂടി. ബുദ്ധവിഹാരത്തിൽ മതപഠന ക്ലാസുകൾ എടുത്തിരുന്ന യുവതിയാണ് പിടിയിലായത്. നേരത്തെ ദില്ലിയിലും വ്യാജ രേഖകളുമായി കഴിഞ്ഞിരുന്ന ചൈനീസ് യുവതി പിടിയിലായിരുന്നു. ടിബറ്റൻ ബുദ്ധസന്ന്യാസിയുടെ വേഷത്തിൽ രണ്ട് വർഷമായി ദില്ലിയിൽ കഴിയുന്നതിനിടെയാണ് യുവതി പിടിയിലായത്. അടിമുടി സംശയം നിറഞ്ഞതായിരുന്നു യുവതിയുടെ പ്രവർത്തനങ്ങളെന്നാണ് ദില്ലി പോലീസ് സെപ്ഷ്യൽ സെൽ വൃത്തങ്ങൾ പറഞ്ഞത്.

മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന ചൈനീസ് പൗരയെ മജു നാ കാട്ടിലയിൽ നിന്നാണ് ദില്ലി പോലീസ് സെപ്ഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. ടിബറ്റന്‍ അഭയാര്‍ത്ഥി കേന്ദ്രത്തിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പിടികൂടുന്ന സമയത്ത് ബുദ്ധ സന്ന്യാസിയുടെ വേഷമാണ് ധരിച്ചിരുന്നത്. ഇവരുടെ പക്കലില്‍ നിന്നും നേപ്പാൾ സ്വദേശിയാണെന്ന വ്യാജ പാസ്പോർട്ട് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അഭയാർത്ഥിയായി കഴിഞ്ഞിരുന്ന യുവതി കേന്ദ്രസർക്കാരിലെ ഉദ്യോഗസ്ഥരുമായും ചില സന്നദ്ധ സംഘടനങ്ങളുമായി ബന്ധം പുലർത്തിയെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്തിന്‍റെ തന്ത്രപ്രധാനമായ ചില വിവരങ്ങൾ ചോർത്താൻ ഇവര്‍ ശ്രമിച്ചെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. അഭയാർത്ഥി എന്ന വ്യാജേന താമസിക്കുമ്പോള്‍ സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തിൽ പങ്കെടുത്തതിലും അന്വേഷണ ഏജൻസി സംശയം പ്രകടപ്പിക്കുന്നുണ്ട്.

2019 ല്‍ ചൈനീസ് പാസ്പോർട്ടിൽ ഇന്ത്യയിൽ എത്തി മടങ്ങിയ ഇവർ പിന്നീട് 2020 ൽ നേപ്പാൾ പൗരയെന്ന വ്യാജ പാസ്പോർട്ടിലാണ് ബീഹാറിലൂടെ ദില്ലിക്ക് എത്തുന്നത്. ഇവർക്ക് ഒപ്പം എത്തിയവരെ കണ്ടെത്താനുള്ള ശ്രമമാണ് സെപഷ്യൽ സെൽ തുടരുന്നത്. ചോദ്യം ചെയ്യലിൽ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചില നേതാക്കൾക്ക് തന്നെ കൊല്ലണമെന്ന് ഉദ്ദേശ്യമുണ്ടെന്ന് ഇവർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമെന്നാണ് പോലീസ് കരുതുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...

തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ്...

0
ലക്ക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3...

വെള്ളയമ്പലത്ത് ബിഎംഡബ്ല്യു കാറും ബൈക്കും ടാക്സി കാറും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ഗുരുതര...

0
തിരുവനന്തപുരം : വെള്ളയമ്പലത്ത് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആൽത്തറയ്ക്ക് സമീപത്തെ...