കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു

For full experience, Download our mobile application:
Get it on Google Play

ജമ്മു : കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. കശ്മീരിലെ കുപ്വാരയിലെ (Kupwara) നിയന്ത്രണ രേഖക്ക് സമീപമാണ് ഭീകരനെ വധിച്ചത്. നിയന്ത്രണരേഖയില്‍ (LoC) കര്‍ണാ സെക്ടറിലെ സുദ്പോരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയും വെടിവെപ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു. സെപ്തംബര്‍ 26 നും കുപ്വാരയില്‍ സമാനമായ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും പരാജയപ്പെടുത്തിയിരുന്നു. അന്ന് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് പിസ്റ്റളുകളും ഗ്രനേഡുകളും കണ്ടെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

0
ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി....

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...

സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു ; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്....

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...